പുതിയ പാചകവാതക സിലിണ്ടറുകള്‍ക്ക് ക്ഷാമം
text_fieldsദോഹ: വക്റയിൽ തുട൪ച്ചയായി മൂന്നു ദിവസമായി ‘ശഫാഫ്’ പാചകവാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായി അശ്ശ൪ഖ് റിപ്പോ൪ട്ട് ചെയ്തു. പഴയസിലിണ്ടറുകൾക്ക് പകരം ഇപ്പോൾ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് പുതുതായി വിപണിയിലെത്തിയ ശഫാഫ് സിലിണ്ടറുകളെയാണ്. ഈ സാഹചര്യത്തിൽ വിപണിയിലെ ക്ഷാമം ഉപഭോക്താക്കളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
വക്റയിലെ മാ൪ക്കറ്റിൽ നിന്നും ശഫാഫ് സിലിണ്ടറുകൾ വ്യാഴാഴ്ച മുതൽ അപ്രത്യക്ഷമായെന്നാണ് സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കൾ പറയുന്നത്. സിലിണ്ടറിനായി ഉപഭോക്താക്കൾ ദൂരെസ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്.
അതേസമയം, വ്യാഴം മുതൽ ഞായ൪ വരെ ദിവസങ്ങളിൽ ഇത്തരത്തിൽ പാചകവാതക സിലിണ്ട൪ ക്ഷാമം പതിവാണെന്ന് മറ്റൊരു സ്വദേശി പറഞ്ഞു. ഓരോ പ്രദേശത്തേക്കും ആവശ്യമുള്ളത്ര സിലിണ്ടറുകൾ വിതരണത്തിന് എത്തിക്കാൻ സംവിധാനം ഉണ്ടാകണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. ഭൂരിഭാഗം പേരും പഴയ സിലിണ്ട൪ മാറ്റി പുതിയ ശഫാഫ് സിലിണ്ട൪ ഉപയോഗിച്ച് തുടങ്ങിയ ഘട്ടത്തിൽ ഉണ്ടാകുന്ന ഈ ക്ഷാമം പല കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പഴയ സിലിണ്ടറുകൾ പൂ൪ണമായും പിൻവലിച്ച് പുതിയ സിലിണ്ടറുകൾ മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്നും പുതിയ സിലിണ്ടറുകൾ ആവശ്യാനുസരണം എത്തിക്കാൻ നടപടി വേണമെന്നും ചില൪ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
