മുര്‍സി പാകിസ്താനും സന്ദര്‍ശിക്കും
text_fieldsഇസ്്ലാമാബാദ്: ഇന്ത്യയിലെത്തും മുമ്പ് ഈജിപ്ഷ്യൻ പ്രസിഡൻറ് മുഹമ്മദ് മു൪സി ഒരു ദിവസത്തെ പാക് സന്ദ൪ശനം നടത്തും. മാ൪ച്ച് പതിനെട്ടിനാണ് മു൪സിയുടെ പാക് സന്ദ൪ശനം. 1960ലെ ജമാൽ അബ്ദുൽ നാസറിൻെറ സന്ദ൪ശനത്തിന് ശേഷം ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ പ്രസിഡൻറ് പാകിസ്താനിലെത്തുന്നത്. പാക് പ്രസിഡൻറ് ആസിഫലി സ൪ദാരിയുടെ ക്ഷണപ്രകാരമാണ് മു൪സിയുടെ വരവ്. മു൪സിയുടെ പാക്സന്ദ൪ശനം ഈജിപ്തും പാകിസ്താനുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളിൽ പുതിയൊരു അധ്യായമായിരിക്കുമെന്നും സൗഹൃദ ചരിത്രത്തിലെ നാഴികക്കല്ലായി ഇത് മാറുമെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിഷയങ്ങളടക്കം ഉഭയ കക്ഷിബന്ധത്തിലെ എല്ലാ കാര്യങ്ങളും ഇരുവരും ച൪ച്ചചെയ്യും. ഏതാനും ഉടമ്പടികളിലെങ്കിലും ഒപ്പുവെക്കും. കഴിഞ്ഞ നവംബറിൽ മു൪സി പാകിസ്താൻ സന്ദ൪ശിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും ഇസ്രായേലിൻെറ ഗാസാ ആക്രമണ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. പാക് സന്ദ൪ശനശേഷം ഇന്ത്യയിലേക്കു തിരിക്കുന്ന മു൪സി 21 വരെ ഇന്ത്യയിൽ തങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
