മുംബൈയില്‍ 23കാരി കൂട്ടബലാത്സംഗത്തിനിരയായി
text_fieldsമുംബൈ: വിലെപാ൪ലെയിൽ 23 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്നലെ പുല൪ച്ചെ കാമുകൻെറ വീട്ടിൽ വെച്ചാണ് നാലുപേ൪ ചേ൪ന്ന് യുവതിയെ പീഡിപ്പിച്ചത്. വിവാഹിതനായ കാമുകനെ മ൪ദിച്ചവശനാക്കിയാണ് യുവതിയെ പീഡിപ്പിച്ചത്. ഇയാളുടെ പരാതിയിൽ പ്രതികളായ രാജേഷ് വ൪മ, മഹേഷ് കേവത്, കൃഷ്ണ കേവത്, രാമചന്ദ്ര ഹംപേ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ധേരിയിലെ കബീ൪നഗ൪ മേഖലയിലെ ടാക്സി ഡ്രൈവറാണ് അക്രമത്തിനിരയായത്.
പ്രതികളും ഇവിടത്തുകാരാണ്. ഡ്രൈവറുടെ ഭാര്യ മക്കൾക്കൊപ്പം സ്വന്തം വീട്ടിൽ പോയപ്പോൾ വ്യാഴാഴ്ച രാത്രി 11.45ഓടെ ഇയാൾ കാമുകിയുമായി വീട്ടിലെത്തുകയായിരുന്നു.
ഇത് നിരീക്ഷിച്ച പ്രതികൾ പുല൪ച്ചെ രണ്ടു മണിയോടെ വീട്ടിലെത്തി ഇരുവരെയും കത്തികാണിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം, ദേഹോപദ്രവമേൽപിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
