വാര്‍ട്ടണ്‍ ഇന്ത്യ ഇക്കണോമിക് ഫോറത്തില്‍നിന്ന് ഒരു ഇന്ത്യക്കാരന്‍ കൂടി പിന്‍വാങ്ങി
text_fieldsവാഷിങ്ടൺ: 2013ലെ വാ൪ട്ടൺ ഇന്ത്യ ഇക്കണോമിക് ഫോറത്തിലെ പ്രഭാഷകനായ ഇന്ത്യൻ അമേരിക്കൻ ഡോക്ട൪ പിൻവാങ്ങി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ മുഖ്യപ്രഭാഷണം സംഘാടക൪ റദ്ദ് ചെയ്തതിനെത്തുട൪ന്നാണ് ന്യൂ ജഴ്സിയിലെ പ്രശസ്ത ഡോക്ടറായ സുധീ൪ പരീഖ് പരിപാടിയിൽനിന്ന് പിൻവാങ്ങുകയാണെന്നറിയിച്ചത്. വാൾ സ്ട്രീറ്റ് ജേണലിൽ കോളമെഴുത്തുകാരനായ ഡോക്ട൪ സദാനന്ദ് ധൂം നേരത്തേ മോഡി വിഷയത്തിൽ പ്രതിഷേധമറിയിച്ച് പിൻവാങ്ങിയിരുന്നു. ഇതത്തേുട൪ന്നാണ് സംഘാടക൪ സുധീ൪ പരീഖിനെ തെരഞ്ഞെടുത്തത്.
30 വ൪ഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്നയാളെന്ന നിലയിൽ, ഇന്ത്യക്കാ൪ക്കും ഇന്ത്യൻ അമേരിക്കക്കാ൪ക്കും വേണ്ടി നിലകൊള്ളാനും അവരുടെ ആശങ്കകൾ പങ്കുവെക്കാനും ആഗ്രഹിക്കുന്നു. പക്ഷേ, സംശയാസ്പദമായ സാഹചര്യങ്ങളിൽ നരേന്ദ്രമോഡിക്കുള്ള ക്ഷണം വേണ്ടെന്നുവെച്ചതിനാൽ താൻ പിൻമാറുകയാണെന്ന് അദ്ദേഹം തൻെറ കത്തിൽ പറയുന്നു.
വാ൪ട്ടൺ ഇന്ത്യ ഇക്കണോമിക് ഫോറത്തിൻെറ 17ാം വാ൪ഷികസമ്മേളനത്തിൽ നരേന്ദ്രമോഡിയെ ക്ഷണിക്കാനുള്ള തീരുമാനം പെൻസൽവേനിയ സ൪വകലാശാലയിലെ ഒരു വിഭാഗത്തിൻെറ പ്രതിഷേധത്തെത്തുട൪ന്ന് റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
