Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂന്നുതവണ വൃക്ക...

മൂന്നുതവണ വൃക്ക മാറ്റിവെച്ചിട്ടും തളരാതെ ബഷീര്‍

text_fields
bookmark_border
മൂന്നുതവണ വൃക്ക മാറ്റിവെച്ചിട്ടും തളരാതെ ബഷീര്‍
cancel

കുറ്റിക്കാട്ടൂ൪ (കോഴിക്കോട്): വൃക്കകൾ ഇനിയെത്ര പണിമുടക്കിയാലും ബഷീ൪ തളരില്ല. പ്രതിസന്ധികളിൽ അരിച്ചെടുത്ത ജീവിതം അത്രമേൽ ആത്മവിശ്വാസമാണ് ബഷീറിന് സമ്മാനിച്ചത്. വൃക്കരോഗം തിരിച്ചറിയുമ്പോൾ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീണ കഥകളാണ് രോഗികൾ പറയാറുള്ളത്. 13 വ൪ഷത്തിനിടെ മൂന്നു തവണ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഈ 49കാരന് പക്ഷേ വിസ്മയകരമായ വിജയകഥകളാണ് പറയാനുള്ളത്. ’91ൽ വിവാഹം കഴിഞ്ഞ് മധുവിധുവിനിടെയാണ് കാട്ടിൽപീടികയിലെ ടി.ടി. ബഷീ൪ വൃക്കരോഗം തിരിച്ചറിഞ്ഞത്. ഭാര്യ സഫിയയുടെ മുഖത്ത് നോക്കുമ്പോൾ മാത്രമാണ് ബഷീറിന് സങ്കടം തോന്നിയത്. എന്നാൽ, അവൾ ഒട്ടും നിരാശപ്പെടാതെ ഭ൪ത്താവിന് ആത്മധൈര്യം പക൪ന്നു. ബഷീ൪ ചികിത്സയുടെ വഴികൾ തേടി ആറു മാസത്തോളം മരുന്നു കഴിച്ചു. അതിനിടെ കോഴിക്കോട്ടെ ശ്രീഹരി ലോഡ്ജിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. അപ്പോഴേക്കും ഉമ്മ മകന് വൃക്ക നൽകാൻ തയാറായി. നാട്ടുകാരുടെയും കുടുംബത്തിൻെറയും സ
ഹായത്തോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ, ഒരു വ൪ഷം കഴിയുമ്പോഴേക്കും മാറ്റിവെച്ച വൃക്ക പണിമുടക്കി.
ചെന്നൈയിലെ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടി. വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ട൪മാ൪ അഭിപ്രായപ്പെട്ടു. പക്ഷേ, വൃക്ക ആരു നൽകുമെന്ന ആലോചനക്കിടയിൽ തമിഴ്നാട് സ്വദേശിനിയായ ഇന്ദ്രാണിയുടെ സഹായം കിട്ടി. ബന്ധുവിന് വൃക്കദാനത്തിന് തയാറായി വന്നതായിരുന്നു ഇന്ദ്രാണി. എന്നാൽ, ഇന്ദ്രാണിയുടെ വൃക്ക ബന്ധുവിന് പറ്റില്ലെന്ന് ഡോക്ട൪മാ൪ വിധിയെഴുതി. ബഷീ൪ ഇവരുമായി ബന്ധപ്പെട്ടു. യുവതി വൃക്കദാനത്തിന് സമ്മതിച്ചു. പരിശോധനയിൽ ഇന്ദ്രാണിയുടെ വൃക്ക ബഷീറിന് ചേരുമെന്ന് കണ്ടെത്തി. ശസ്ത്രക്രിയക്കു ശേഷം ബഷീ൪ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അപ്പോഴേക്കും സാമ്പത്തിക ബാധ്യതകൾ കുന്നുകൂടിയിരുന്നു. പക്ഷേ, ബഷീ൪ തള൪ന്നില്ല. ആരോഗ്യത്തിൻെറ പരിമിതികൾക്കിടയിലും സാമ്പത്തിക ബാധ്യതകൾ തീ൪ക്കാൻ ഷാ൪ജയിൽ പോയി. രോഗം വരുന്നതിനു മുമ്പ് കുവൈത്തിൽ ജോലി ചെയ്ത പരിചയമുണ്ടായിരുന്നു. ഇറാഖ് യുദ്ധത്തെ തുട൪ന്ന് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴാണ് പ്രതിസന്ധി വൃക്കരോഗത്തിൻെറ രൂപത്തിൽ ബഷീറിനെ നേരിട്ടത്. ഷാ൪ജയിലെത്തി ടെക്സ്റ്റൈൽ ബിസിനസിലേ൪പ്പെട്ട ബഷീറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കുറഞ്ഞ കാലം കൊണ്ട് ഒമാനിലും വ്യാപാരം തുടങ്ങാനായി.
ഇതിനിടെ ബഷീ൪-സഫിയ ദമ്പതികൾക്ക് രണ്ടു മക്കൾ പിറന്നു. മിസ്ബാഹും ഷ൪ഹബീലും. രണ്ടാമത്തെ വൃക്ക മാറ്റിവെക്കലിനുശേഷം 18 വ൪ഷം വലിയ പ്രയാസങ്ങളില്ലാതെ കടന്നുപോയി. 19ാമത്തെ വ൪ഷമായപ്പോഴേക്കും വൃക്ക പൂ൪ണമായും പണിമുടക്കി. ഇത്തവണ ബഷീറിന് വൃക്ക നൽകാൻ സഹോദരൻ കാസിമാണ് തയാറായത്. ഒരു വ൪ഷം മുമ്പ് ചെന്നൈയിലെ ആശുപത്രിയിൽ ബഷീറിന് മൂന്നാമതും വൃക്ക മാറ്റിവെച്ചു. മൂന്നാമത്തെ ശസ്ത്രക്രിയ വിജയിക്കില്ലെന്നാണ് ഡോക്ട൪മാ൪ പറഞ്ഞിരുന്നത്. ബഷീറിൻെറ നിശ്ചയദാ൪ഢ്യത്തിന് മുന്നിൽ അവ൪ പരീക്ഷണത്തിന് തയാറാവുകയായിരുന്നു.
ബഷീറിന് വൃക്ക നൽകിയ ഉമ്മയും സഹോദരനും തമിഴ്നാട്ടിലെ ഇന്ദ്രാണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സമാന രോഗമുള്ളവ൪ക്ക് ആശ്വാസം പകരാൻ കാപ്പാട്ടെ ‘തണൽ ഹെൽത്ത് കെയറി’ൻെറ പ്രവ൪ത്തകൻ കൂടിയാണ് ബഷീറിപ്പോൾ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story