നാഗ൪കോവിൽ: വീടുകളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പത്രപരസ്യം നൽകി കബളിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ൪വതാനി തെരുവിലെ സ്വകാര്യ എംപ്ളോയ്മെൻറ് ഉടമ തമിഴ്വേന്ദനെയും മകൻ രാജാസോളമനെയും കോട്ടാ൪ പൊലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂ൪ പുതിയ മാ൪ക്കറ്റ് സ്വദേശി രാജാമണി (39), കരൂ൪ ജില്ല കുഴിത്തലയിൽ കാളിയമ്മാൾ (45), മധുര ബെത്താനിയൽപുരത്ത് ശെൺപകവല്ലി എന്നിവരെയാണ് കബളിപ്പിച്ചത്.
കൂടിക്കാഴ്ച നടത്തി ശമ്പളം ഉറപ്പിച്ചശേഷം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സ്ഥാപനത്തിൻെറ ആൾക്കാ൪ എത്തിക്കുമെന്ന് പറഞ്ഞ് പുറത്തുപോകാൻ അനുവദിക്കാതെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച സ്ത്രീകളെ സ്ഥാപനമുടമയും മകനും ഭീഷണിപ്പെടുത്തി. തുട൪ന്ന് രാജാമണി മകൻ ബാലാജിയെ ഫോൺ ചെയ്ത് വിവരം അറിയിച്ചു. ബാലാജി എത്തി പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി മൂന്നുപേരെയും മോചിപ്പിക്കുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2013 11:45 AM GMT Updated On
date_range 2013-03-12T17:15:46+05:30വീട്ടുജോലി വാഗ്ദാനംചെയ്ത് കബളിപ്പിച്ചു സ്വകാര്യ സ്ഥാപനമുടമയും മകനും അറസ്റ്റില്‍
text_fieldsNext Story