20,000 ചെക്ക്ലീഫുകള്‍ കണ്ടെടുത്തു
text_fieldsകൊല്ലം: കൊല്ലത്തുനിന്ന് ആയിരംകോടി തട്ടി ഉപഭോക്താക്കളെ കബളിപ്പിച്ച കേസിൽ മുദ്രവെച്ച പി.എ.സി.എല്ലിൻെറ കടപ്പാക്കടയിലെ ശാഖയിൽ പൊലീസ് തിങ്കളാഴ്ച പരിശോധിച്ചു. 20,000 ചെക്ക് ലീഫുകളും രണ്ട് ലക്ഷം രൂപയും ഭൂമിയുടെ ഉടമസ്ഥാവകാശം എന്നുതെളിയിക്കുന്ന വ്യാജ സ൪ട്ടിഫിക്കറ്റുകളും പൊലീസ് കണ്ടെടുത്തു.
മണിചെയിൻ മാതൃകയിൽ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന സ്ഥാപനമാണിതെന്ന് തെളിയിക്കുന്ന രേഖകളും പൊലീസ് കണ്ടെടുത്തു. ഒരാഴ്ചമുമ്പാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം കടപ്പാക്കടയിലെ പേൾസിൻെറ ശാഖയിൽ റെയ്ഡ് നടത്തിയത്. തുട൪ന്ന് അറസ്റ്റ് ചെയ്ത സ്ഥാപനത്തിലെ ഉയ൪ന്ന ഉദ്യോഗസ്ഥനെ ചോദ്യംചെയ്തതിൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആയിരം കോടിയിലേറെ തട്ടിയതായി വിവരം ലഭിച്ചത്. വൻതട്ടിപ്പായതിനാൽ തിരുവനന്തപുരം അസി. കമീഷണ൪ റെജി ജേക്കബിൻെറ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. ഈസംഘം തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ചെക്ക് ലീഫുകളും പണവും മറ്റും കണ്ടെടുത്തത്. നൂറുകണക്കിന് പേരാണ് പൊലീസിൽ പരാതിയുമായി എത്തുന്നത്. പരിശോധനക്ക് സി.ഐ സുഗതൻ, ഈസ്റ്റ് എസ്.ഐ ഗോപൻ എന്നിവരാണ് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
