പൊട്ടിത്തെറി; അനധികൃത പടക്കനിര്‍മാണശാല തകര്‍ന്നു
text_fieldsപുനലൂ൪: പുനലൂരിന് സമീപം ആരംപുന്നയിൽ അനധികൃത പടക്കനി൪മാണശാല പടക്കം പൊട്ടിത്തെറിച്ച് തക൪ന്നു. സംഭവവുമായിബന്ധപ്പെട്ട് ഒരാളെ പുനലൂ൪ പൊലീസ് കസ്റ്റഡിയിലെടുത്തു.
പടക്കനി൪മാണശാല തക൪ന്നെങ്കിലും ആ൪ക്കും പരിക്കോ മറ്റ് നാശങ്ങളോയില്ല. ആരംപുന്ന ചക്കാലതുണ്ടിൽ ഗോപിയുടെ ഉടമസ്ഥതയിലുള്ള പടക്കനി൪മാണശാല ഞായറാഴ്ച രാത്രിയിലാണ് തക൪ന്നത്. ഗോപിയടക്കം ഷെഡിൽ പടക്കം നി൪മിക്കുമ്പോൾ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. ഷെഡിലുണ്ടായ പടക്കം പൂ൪ണമായി കത്തിനശിച്ചു. ഓടിട്ട കെട്ടിടത്തിൻെറ മേൽക്കൂര പൂ൪ണമായി തക൪ന്നു. സ്ഫോടനശബ്ദം കേട്ട് ഷെഡിലുണ്ടായിരുന്നവരും പരിസരവാസികളും ഓടി രക്ഷപ്പെട്ടു. ഷെഡിൽ കൂടുതൽ വെടിമരുന്ന് ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. വ൪ഷങ്ങളായി ഇവിടെ അനധികൃതമായി പടക്കം നി൪മാണം നടക്കുന്നുണ്ടെന്ന് നാട്ടുകാ൪ പറഞ്ഞു. സമീപക്ഷേത്രങ്ങളിലെ വെടിക്കെട്ടിന് ആവശ്യമായ പടക്കവും മറ്റും ഇവിടെയാണ് നി൪മിച്ചിരുന്നത്. ഷെഡിനോട് ചേ൪ന്ന് നിരവധി വീടുകളും ആൾതാമസവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഗോപിയുടെ ബന്ധുവും പടക്കനി൪മാണ തൊഴിലാളിയുമായ സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ഗോപി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലത്തുനിന്ന് ഫോറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ അലക്ഷ്യമായാണ് ഇവിടെ പടക്കനി൪മാണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരുമാസം മുമ്പ് പത്തനാപുരത്തിന് സമീപം മാലൂരിൽ ലൈസൻസോടെ പ്രവ൪ത്തിച്ചിരുന്ന പടക്കനി൪മാണശാലയിൽ സ്ഫോടനമുണ്ടായി ലൈസൻസിയുടെ മകനടക്കം മൂന്നുപേ൪ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
