മുറിഞ്ഞപുഴ വനത്തില്‍ കാട്ടുതീ പടരുന്നു
text_fieldsപീരുമേട്: എരുമേലി റേഞ്ചിൽ ഉൾപ്പെട്ട മുറിഞ്ഞപുഴ വനത്തിൽ കാട്ടുതീ പടരുന്നു. പ്ളാക്കത്തടം ഗിരിവ൪ഗ കോളനിക്ക് സമീപം മുത്തൻമല അടിവാരത്തിലാണ് മൂന്ന് ദിവസമായി തീ പടരുന്നത്. അഴുതയാ൪ തീരം, പന്നിയാ൪, മുത്തൻമല മേഖലകളിലെ 500 ഹെക്ടറിലധികം വനഭൂമി കത്തിനശിച്ചു. ഈട്ടി, തേക്ക്, മരുത് എന്നീ വൻ മരങ്ങൾ നിൽക്കുന്ന നിബിഡ വനത്തിലാണ് തീ പട൪ന്നത്.
ജനവാസ മേഖലകളിൽ നിന്ന് എട്ട് കിലോമീറ്ററിലധികം ഉള്ളിലാണിത്. തടി വെട്ടി കടത്തുന്നവരുടെയും നായാട്ടുകാരുടെയും സജീവ മേഖലയാണിവിടം. ഉൾവനത്തിൽ നിന്ന് തീ പട൪ന്ന് പുറത്തേക്ക് വ്യാപിക്കുകയാണ്. പീരുമേട് മേഖലയിൽ വേനൽമഴ ലഭിക്കാത്തതും തീ പടരുന്നതിന് സഹായകമാകുന്നു. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുറിഞ്ഞപുഴ വനത്തിലെ വളഞ്ചാങ്കാനം, മുറിഞ്ഞപുഴ, പുറക്കയം, ഗ്രാമ്പി, കല്ലാ൪, പരുന്തുംപാറ തുടങ്ങിയ മേഖലകളിലും കാട്ടുതീ പട൪ന്ന് ഹെക്ട൪ കണക്കിന് വനഭൂമിയും പുല്ലുമേടും കത്തി നശിച്ചിരുന്നു. കാട്ടുതീ പട൪ന്ന് പിടിക്കുമ്പോഴും ഫയ൪ലൈൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പൂ൪ത്തീകരിക്കാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല. തോട്ടാപ്പുര, ദേശീയപാത 183 ൻെറ വക്കിൽ തട്ടാത്തിക്കാനം എന്നിവിടങ്ങളിൽ ഫയ൪ലൈൻ നി൪മാണം ആരംഭിക്കുക മാത്രമാണുണ്ടായത്.
വേനൽ ആരംഭിക്കുന്നതിന് മുമ്പ് ഡിസംബ൪ ആദ്യവാരം ഫയ൪ലൈൻ നി൪മിച്ചും ഫയ൪ വാച്ച൪മാരെ നിയമിച്ചും കാട്ടുതീ പടരുന്നത് തടഞ്ഞിരുന്നു. ഫയ൪ലൈൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ചയാണ് കാട്ടുതീ പടരുന്നതിന് കാരണമെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
