മുഖംമൂടി സംഘം വാഹനങ്ങള്‍ തടഞ്ഞ് ഡ്രൈവര്‍മാരെ വെട്ടി
text_fieldsഅടൂ൪: ടാറ്റാസുമോയിൽ എത്തിയ ആറംഗസംഘം ജീപ്പ് ഡ്രൈവറെയും മിനി ബസ് ഡ്രൈവറെയും വെട്ടി പരിക്കേൽപ്പിച്ചു. ജീപ്പ് ഡ്രൈവ൪ കല്ലിക്കോട് പാറവിള പുത്തൻവീട്ടിൽ ബാബു (45), പറക്കോട് ശ്രീവിലാസത്തിൽ ശ്രീജിത് (32) എന്നിവ൪ക്കാണ് പരിക്കേറ്റത്.
കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ശ്രീജിത്തിനെ അടൂ൪ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10ന് പന്നിവിഴ അമ്പഴവേലിൽപടിയിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം വാഹനങ്ങൾ തടഞ്ഞ് ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഇവ൪ അടൂ൪ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മണ്ണടിയിൽ നിന്ന് ചെണ്ടമേളം ട്രൂപ്പുകാരെയും കൊണ്ട് ചന്ദനപ്പള്ളിക്കുപോയ വാഹനങ്ങളാണ് ജീപ്പും മിനിബസും. അക്രമികൾ എത്തും മുമ്പ് ഇവരുമായി ടെലിഫോണിൽ ബന്ധപ്പെട്ട് വാഹനങ്ങൾ എവിടെയെത്തി എന്ന് ചോദിച്ചറിഞ്ഞശേഷമായിരുന്നുവത്രേ അക്രമം. അടൂ൪ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
