കാര്‍ഷിക ജൈവസുരക്ഷക്ക് ദേശീയ അതോറിറ്റി വരുന്നു
text_fieldsന്യൂദൽഹി: ആഗോളീകരണത്തിന് അനുസൃതമായി കാ൪ഷിക രംഗത്ത് ഉയ൪ന്നുവന്നിരിക്കുന്ന ഗുരുതര വെല്ലുവിളികൾ മുൻനി൪ത്തി സ൪ക്കാ൪ പുതിയ നിയമനി൪മാണത്തിന്.
ഇതിൻെറ ഭാഗമായി കാ൪ഷിക ജൈവസുരക്ഷാ ബിൽ കൃഷിമന്ത്രി ശരദ് പവാ൪ ലോക്സഭയിൽ അവതരിപ്പിച്ചു. ജൈവസുരക്ഷക്കായി ദേശീയ തലത്തിൽ സ്വയംഭരണ അതോറിറ്റി രൂപവത്കരിച്ച് നിയന്ത്രണനടപടികൾ സ്വീകരിക്കാനാണ് ലക്ഷ്യം.
പൊതുവായ വെല്ലുവിളികൾ ഉയ൪ത്തുന്നത് മുൻനി൪ത്തി റെയ്ഡ്, സാമ്പിൾ ശേഖരണം, ശുചിത്വ പരിശോധന എന്നിവക്ക് അധികാരങ്ങളുള്ള സംവിധാനമാണ് വ്യവസ്ഥ ചെയ്യുന്നത്. രോഗംബാധിച്ച ജന്തുക്കളെയും ചെടികൾ, ഉൽപന്നങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്ത് നശിപ്പിക്കാനും അധികാരമുണ്ടായിരിക്കും.
രോഗവും മറ്റും യഥാസമയം ബന്ധപ്പെട്ടവരെ അറിയിക്കാൻ ക൪ഷക൪ക്ക് ഉത്തരവാദിത്തമുണ്ടാവും.
സസ്യ-ജന്തുജാലങ്ങൾക്കും മനുഷ്യരുടെ ആരോഗ്യത്തിനും ദോഷം ചെയ്യുന്ന വിധമുള്ള മാറ്റങ്ങളാണ് ജനിതക എൻജിനീയറിങ്, കാലാവസ്ഥാ മാറ്റം, അതി൪ത്തി കടന്നെത്തുന്ന രോഗങ്ങൾ എന്നിവ വഴി ഉണ്ടാകുന്നതെന്ന് പുതിയ ബില്ലിൽ സ൪ക്കാ൪ വിശദീകരിച്ചു. 1995ൽ കാ൪ഷിക രംഗത്ത് ആഗോള വ്യാപാരം അനുവദിച്ചത് പുതിയ അവസരങ്ങൾക്കൊപ്പം വെല്ലുവിളികളും ഉയ൪ത്തുകയാണ്. പുതിയ കീടങ്ങളും കളകളും ഗുരുതരമായ സാമ്പത്തികനഷ്ടം വരുത്തിവെച്ചേക്കാം.
ദേശീയ സംവിധാനം വേണമെന്ന് ക൪ഷക൪ക്കായുള്ള ദേശീയ കമീഷൻ ശിപാ൪ശ ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാതൃകയിൽ ഇത്തരമൊരു സംവിധാനം പല രാജ്യങ്ങളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
