മഅ്ദനിയില്‍നിന്ന് കേട്ടത് നീതിനിഷേധിക്കപ്പെട്ടവന്‍െറ ശബ്ദം -കോടിയേരി
text_fieldsതിരുവനന്തപുരം: നീതിനിഷേധിക്കപ്പെട്ടവൻെറ ശബ്ദമാണ് അബ്ദുന്നാസി൪ മഅ്ദനിയിൽനിന്ന് കേട്ടതെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ആയിരക്കണക്കിനുപേ൪ ഇത്തരത്തിൽ വിചാരണത്തടവുകാരായി ജയിലുകളിൽ കഴിയുന്നുണ്ട്. മഅ്ദനിയുടെ പ്രസംഗം ജാമ്യവ്യവസ്ഥയുടെ ലംഘനമാണോയെന്ന് കോടതി പരിശോധിച്ച് നിലപാടെടുക്കട്ടെയെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞു.
എല്ലാ മതത്തിലെയും അധ്വാനിക്കുന്ന ജനങ്ങൾക്കായി പോരാടിയ എ.കെ.ജിയെപ്പോലുള്ളവരുടെ പടം ഹിന്ദുഐക്യവേദി ഉപയോഗിക്കുന്നത് അദ്ദേഹത്തെ വിലകുറച്ചു കാണിക്കാനാണ്. തലശ്ശേരി കലാപസമയത്ത് ആദ്യം ഓടിയെത്തിയത് എ.കെ.ജിയായിരുന്നു. വിവാദം സൃഷ്ടിക്കാൻ ബോധപൂ൪വം നടത്തിയ ശ്രമമാണ് ഐക്യവേദിയുടേത്. അവരുടെ പ്രത്യയശാസ്ത്രപാപ്പരത്തംകൂടിയാണിത്. എ.കെ.ജിയുടെ പടം ഉപയോഗിക്കുന്നതിനു പകരം നരേന്ദ്രമോഡിയെ വാഴ്ത്തുന്ന കെ.എം.ഷാജി എം.എൽ.എയുടെയോ എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എയുടെയോ പടം ഉപയോഗിക്കാമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
