മഅ്ദനിയുടെ പ്രസംഗം വിവാദമാക്കേണ്ട: എല്‍.ഡി.എഫ് കുതിരക്കച്ചവടത്തിന് -ചെന്നിത്തല
text_fieldsകാസ൪കോട്: യു.ഡി.എഫ് എം.എൽ.എമാരെ ചാക്കിലാക്കി സ൪ക്കാറിനെ താഴെയിറക്കാൻ എൽ.ഡി.എഫ് കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളയാത്രയുടെ മുന്നോടിയായി കാസ൪കോട് മുരളി മുകുന്ദ് ഓഡിറ്റോറിയത്തിൽ ജില്ല കോൺഗ്രസ് പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസികളെ ഇറക്കി ഭൂസമരവും ജീവനക്കാരുടെ പണിമുടക്കും നടത്തി യു.ഡി.എഫ് സ൪ക്കാറിനെ താഴെയിറക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് എൽ.ഡി.എഫ് ഇങ്ങനെ ചെയ്യുന്നത്. കാസ൪കോടിൻെറ വികസനത്തിന് രൂപവത്കരിച്ച പ്രഭാകരൻ കമീഷൻ റിപ്പോ൪ട്ട് 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ച൪ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പി നേതാവ് അബ്ദുന്നാസി൪ മഅ്ദനിയുടെ പ്രസംഗം വിവാദമാക്കേണ്ട കാര്യമില്ലെന്നും അനേകം വ൪ഷം തടവിൽ കഴിഞ്ഞ ഒരു മനുഷ്യൻെറ മാനസികാവസ്ഥ പരിഗണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് സി.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം. ഹസൻ, ജനറൽ സെക്രട്ടറിമാരായ തമ്പാനൂ൪ രവി, ശൂരനാട് രാജശേഖരൻ, പി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞിക്കണ്ണൻ, അഡ്വ. സജീവ് ജോസഫ്, വി.എ. നാരായണൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, നി൪വാഹക സമിതിയംഗം പി. ഗംഗാധരൻ നായ൪, അഡ്വ. എം.സി. ജോസ്, ഡി.സി.സി സെക്രട്ടറിമാ൪, ബ്ളോക് പ്രസിഡൻറുമാ൪ തുടങ്ങിയവ൪ സംബന്ധിച്ചു. ഏപ്രിൽ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന കേരളയാത്ര മേയ് 18ന് സമാപിക്കും. കേരളയാത്രയുടെ ഭാഗമായി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സ്വീകരണ യോഗങ്ങൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
