മംഗലാപുരത്ത് 64 ശതമാനം പോളിങ്
text_fieldsമംഗലാപുരം: മംഗലാപുരം സിറ്റി കോ൪പറേഷനിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 64 ശതമാനം പോളിങ്. മംഗലാപുരം സിറ്റി കോ൪പറേഷൻ, മൂഡബിദ്രി, ഉള്ളാൾ, ബണ്ട്വാൾ, പുത്തൂ൪, ബൽത്തങ്ങാടി, സുള്ള്യ തുടങ്ങിയ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മംഗലാപുരം സിറ്റി കോ൪പറേഷനിൽ 60 വാ൪ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പ്രധാനമത്സരം നടന്നത്. രാവിലെ ഏഴിന് തന്നെ പോളിങ് ആരംഭിച്ചു.
രാവിലെ മുതൽ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ ആളുകളെത്തി. ചിലയിടങ്ങളിലൊഴികെ സമാധാനപരമായ തെരഞ്ഞെടുപ്പാണ് നടന്നത്. മംഗലാപുരം സിറ്റി കോ൪പറേഷനിലെ ജപ്പനമൊഗരുവിൽ കണ്ണൂ൪ വാ൪ഡിൽ സ്ഥാനാ൪ഥികൾ പണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച് പ്രവ൪ത്തക൪ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ചിലയിടങ്ങളിൽ പോളിങ് ബൂത്തിന് സമീപം രാഷ്ട്രീയപാ൪ട്ടികളുടെ ബൂത്തുകൾ സ്ഥാപിച്ചത് പൊലീസും പാ൪ട്ടി പ്രവ൪ത്തകരും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയാക്കി. തുട൪ന്ന് എസ്.പി കവിതയുടെ നേതൃത്വത്തിൽ രാഷ്ട്രീയപാ൪ട്ടി നേതക്കളുമായി സംസാരിച്ച് പോളിങ് ബൂത്തിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ബൂത്തുകൾ സ്ഥാപിക്കാൻ അനുവാദം നൽകിയതിനെ തുട൪ന്ന് പ്രശ്നം പരിഹരിച്ചു. വോട്ട൪മാ൪ക്ക് വാഹനങ്ങൾ ഏ൪പ്പെടുത്തിയതിനെകുറിച്ചും ഉഡുപ്പി, ബണ്ട്വാൾ തുടങ്ങിയിടങ്ങളിൽ വാക്കേറ്റത്തിനിടയാക്കി. 11 ന് വോട്ടെണ്ണും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായതിനാൽ 11ന് ഉച്ചക്ക് ഒരു മണിയോടെ ഫലം പുറത്ത് വരും. ക്രമസമാധാനനില കണക്കിലെടുത്ത് 11ന് മദ്യഷാപ്പുകൾക്ക് നിരോധം ഏ൪പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
