ഉദ്യോഗസ്ഥ-തൊഴിലാളി പീഡനം: ക്ളിപ്പി മണല്‍ ഫാക്ടറി കര്‍ണാടകയിലേക്ക് മാറ്റുമെന്ന് ഉടമ
text_fieldsകൽപറ്റ: ഫാക്ടറി നടത്തിപ്പിന് ഉദ്യോഗസ്ഥരും തൊഴിലാളി യൂനിയനുകളും തടസ്സം നിൽക്കുന്നതിനാൽ കൊളഗപ്പാറയിലെ ക്ളിപ്പി മണൽ നി൪മാണ ഫാക്ടറി ക൪ണാടകയിലേക്ക് മാറ്റുമെന്ന് ഉടമ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഉടമ സുൽത്താൻ ബത്തേരി മാനിവയൽ കൊല്ലംപറമ്പിൽ ക്ളിപ്പിയാണ് ഫാക്ടറി കേരളത്തിൽ ഒരുനിലക്കും നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് ആരോപിച്ചത്. 12 കോടി രൂപ നിക്ഷേപവുമായി കൊളഗപ്പാറ മട്ടപ്പാറയിൽ മൂന്ന് വ൪ഷം മുമ്പാണ് ഫാക്ടറി തുടങ്ങിയത്. ഇതിൽ എട്ടര കോടിയോളം രൂപ വായ്പയാണ്.
വ൪ഷത്തിൽ ഒന്നര കോടിയോളം രൂപ നികുതിയിനത്തിലും മറ്റും സ൪ക്കാറിലേക്ക് നൽകുന്നുണ്ട്.
വിവിധ തൊഴിലാളി യൂനിയൻ നേതാക്കളും ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ട് നിരന്തരം വേട്ടയാടുകയാണ്. 16 തൊഴിലാളികൾ ജോലിയെടുക്കാതെ ഓരോ ലോഡിനും 10 രൂപ വെച്ച് പണപ്പിരിവ് നടത്തുന്നു.സ്വപ്രയത്നത്താൽ കെട്ടിപ്പടുത്ത സ്ഥാപനത്തിൽ 62 തൊഴിലാളികൾക്ക് ജോലി നൽകി.
എന്നാൽ, സ൪ക്കാ൪ തലത്തിൽ സ്ഥാപനത്തിൻെറ നിലനിൽപിന് സംരക്ഷണം ലഭിക്കുന്നില്ല. തൻെറ ജീവനുതന്നെ ഭീഷണിയുമുണ്ട്.
കൈക്കൂലി നൽകിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്ന് ഉദ്യോഗസ്ഥ൪ ഭീഷണിപ്പെടുത്തുന്നു. പണം നൽകിയില്ലെങ്കിൽ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ രേഖകൾ ബോധപൂ൪വം വൈകിക്കുന്നു. വിവിധ രാഷ്ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നു. മുമ്പ് തുടങ്ങിയ കോഴി ഫാം പൂട്ടിയതും ഇക്കാരണങ്ങളാലാണെന്ന് ക്ളിപ്പി പറഞ്ഞു.കൃത്രിമ മണൽ നി൪മിക്കുന്ന സ്ഥാപനമാണിത്.
ജില്ലയിൽ മണൽക്ഷാമം രൂക്ഷമായപ്പോൾ ക്ളിപ്പി മണൽ നി൪മാണമേഖലയിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
