സൗജന്യ റോമിങ് ഒക്ടോബറോടെ
text_fieldsന്യൂദൽഹി: മൊബൈൽ ഫോണിന് രാജ്യത്തെവിടെയും സൗജന്യറോമിങ് സൗകര്യം ഈ വ൪ഷം ഒക്ടോബറോടെ നടപ്പാക്കാൻ പരിശ്രമിക്കുകയാണെന്ന് ടെലികോം മന്ത്രി കപിൽ സിബൽ. ഇതു സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നി൪ദേശങ്ങൾ വന്നു കഴിഞ്ഞാൽ ഒക്ടോബറോടെ സൗജന്യ റോമിങ് ഏ൪പ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ ഇൻറ൪നെറ്റ് റജിസ്ട്രി (എൻ.ഐ.ആ൪) സംവിധാനം ആരംഭിക്കുന്ന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ഇൻറ൪നെറ്റ് റജിസ്ട്രി സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. റജിസ്ട്രി നിലവിൽവരുന്നതോടെ, ഐ.പി വിലാസങ്ങൾ ഉണ്ടാക്കാനുള്ള ചെലവു കുറയുമെന്ന് പ്രതീക്ഷിക്കുന്നു. റോമിങ് നിരക്കുകൾ നിശ്ചയിക്കുന്നത് സംബന്ധിച്ച് ട്രായ് ഇതിനകം വിവിധ വിഭാഗങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച നി൪ദേശങ്ങളാണ് മന്ത്രാലയത്തിന് സമ൪പ്പിക്കുക.
ഇതിനിടെ, 2008ൽ നോ൪വീജിയൻ കമ്പനിയായ ടെലിനോ൪ ലൈസൻസ് ഫീസായി അടച്ച 1658 കോടി രൂപ, സ്പെക്ട്രത്തിനായി അവ൪ നൽകേണ്ട തുകയിലേക്ക് വരവുവെക്കാൻ തീരുമാനിച്ചു. സ്പെക്ട്രം ലൈസൻസിങ് സംബന്ധിച്ച് രൂപവത്കരിച്ച മന്ത്രിസഭാ സമിതിയാണ് ഈ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
