മൂന്ന് വര്‍ഷത്തിനിടെ കാണാതായത് 2.36 ലക്ഷം കുട്ടികളെ
text_fieldsന്യൂദൽഹി: രാജ്യത്ത് കാണാതാവുന്ന കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വ൪ഷത്തിനിടെ 2.36 ലക്ഷം കുട്ടികളെ കാണാതായെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇവരിൽ 75,000 കുട്ടികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാണാതായവരിൽ 1,61,800 പേരെയാണ് തിരിച്ചുകിട്ടി.
കുടുംബങ്ങളുടെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളാണ് കുട്ടികളെ കാണാതാവുന്നതിന്റെപ്രധാന കാരണം. കുട്ടികളിൽ വള൪ന്നു വരുന്ന കുറ്റവാസനയും ഇതിനൊരു കാരണമാണ്. ആശുപത്രികളിൽ നിന്ന് കുട്ടികളെ തട്ടികൊണ്ടു പോയ നിരവധി കേസുകളും രാജ്യത്ത് റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തട്ടികൊണ്ടുപോകുന്ന കുട്ടികളെ അയൽ രാജ്യങ്ങളിൽ വിൽക്കപ്പെടുന്ന സംഭവങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ല.
ദേശീയ ക്രൈം റെക്കോ൪ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ വ൪ഷം മാത്രം 18,166 കുട്ടികളെ കണാതായിട്ടുണ്ട്. മുൻ വ൪ഷങ്ങളിലെ കണക്കുകൾ ഇതിലും അധികമാണ്. 2010 വ൪ഷത്തിൽ 23,236 കുട്ടികളെയും 2011ൽ 34,406 കുട്ടികളെയുമാണ് നിരവധി കുടുംബങ്ങൾക്ക് നഷ്ടപ്പെട്ടതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതാവുന്ന കുട്ടികളുടെ എണ്ണം വ൪ധിക്കുന്നത് നി൪ഭാഗ്യകരമാണെന്നും വിഷയത്തിൽ വനിത, ശിഷുക്ഷേമ മന്ത്രി കൃഷ്ണ തിരാതിനുവേണ്ടി രാജ്യസഭയിൽ മറുപടി നൽകിയ പാ൪ലമെന്‍്ററികാര്യ സഹമന്ത്രി പബൻ സിങ് ഖതോവ൪ പറഞ്ഞു. ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കാനും പ്രാഥമിക റിപ്പോ൪ട്ട് തയാറാക്കാനും എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്ക് നി൪ദ്ദേശം നൽകിയിട്ടുണ്ട്. കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ 'ട്രാക് ചൈൽഡ്' എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കേസുകളിൽ പ്രാഥമിക അന്വേഷണ റിപ്പോ൪ട്ട് തയാറാക്കൽ നി൪ബന്ധമാക്കിയ സുപ്രീം കോടതി ജുവനൈൽ പൊലീസ് യൂണിറ്റുകൾ സ്ഥാപിക്കണമെന്നു എല്ലാ സംസ്ഥാനങ്ങൾക്കും നി൪ദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
