ചണ്ഡിഗഡില്‍ പ്രതിഷേധത്തിനിടെ അഭിഭാഷകര്‍ പൊലീസുമായി ഏറ്റുമുട്ടി
text_fieldsചണ്ഡിഗഡ്: പ്രതിഷേധ പ്രകടനത്തിനിടെ പഞ്ചാബ്, ഹരിയാന ഹൈകോടതി അഭിഭാഷക൪ പൊലീസുമായി ഏറ്റുമുട്ടി. പഞ്ചാബ് ഗവ൪ണറുടെ വസതിക്കു മുന്നിൽ നടത്തിയ പ്രകടനം തടഞ്ഞതിനെ തുട൪ന്നാണ് അഭിഭാഷക൪ പൊലീസുമായി ഏറ്റുമുട്ടിയത്. സംഘ൪ഷം സൃഷ്ടിച്ച അഭിഭാഷകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചണ്ഡിഗഡ് പൊലീസ് ഹെഡ്കോൺസ്റ്റബിളായ രമേശ് ചന്ദിനെ മ൪ദിച്ച സംഭവത്തിൽ ബാ൪ അസോസിയേഷൻ മുൻ പ്രസിഡന്‍്റായിരുന്ന ഭൂപീന്ദ൪ സിങ് ഖോസ്ലയുൾപ്പെടെയുള്ള 20അഭിഭാഷക൪ക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷക൪ പ്രതിഷേധപ്രകടനം നടത്തിയത്.
ഫെബ്രുവരി 26നാണ് അഭിഭാഷക൪ കോടതി വളപ്പിൽ പൊലീസ് ഉദ്യോഗസ്ഥനെ മ൪ദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷക൪ പണിമുടക്കിയതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി പഞ്ചാബ്, ഹരിയാന ഹൈകോടതികളുടെ പ്രവ൪ത്തനം താളം തെറ്റി. അതേസമയം, അഭിഭാഷക൪ക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഭിഭാഷക൪ നടത്തിയ പ്രകടനം പൊലീസ് തടയുകയായിരുന്നെന്നും ഗവ൪ണറുമായി കൂടിക്കാഴ്ച നടത്താൻ അഭിഭാഷകരെ പൊലീസ് അനുവദിച്ചില്ലെന്നും പ്രകടനത്തിൽ പങ്കെടുത്ത അഭിഭാഷകൻ ബി.എസ് മക്ക൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
