ഗണേഷ് കുമാര്‍ രാജിസന്നദ്ധത അറിയിച്ചതായി സൂചന
text_fieldsതിരുവനന്തപുരം: തനിക്കെതിരെ ഉയ൪ന്നിരിക്കുന്ന പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജി വെക്കാൻ തയാറാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാ൪ ഉമ്മൻചാണ്ടിയെ അറിയിച്ചതായി സൂചന. ദൽഹിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ ക്ലിഫ് ഹൗസിലെത്തിയാണു ഗണേഷ് കണ്ടത്.
ഇതിന് പിന്നാലെ മന്ത്രിയുടെ ഭാര്യ യാമിനി തങ്കച്ചിയും ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. വിവാദവുമായി ബന്ധപ്പെട്ടു കുടുംബത്തിന്റെ അഭിപ്രായവും നിലപാടും മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. രണ്ടുപേരും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതിനിടെ തിരുവനന്തപുരത്ത് മന്ത്രിസഭായോഗം പുരോഗമിക്കുകയാണ്. യോഗത്തിൽ ഗണേഷ് പങ്കെടുക്കുന്നുണ്ട്
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ കാമുകിയുടെ ഭ൪ത്താവ് ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ തല്ലിയതായി ഒരു ദിനപത്രത്തിൽ വാ൪ത്തവന്നിരുന്നു. ഇതിനു പിന്നാലെ അടി കിട്ടിയ മന്ത്രി ഗണേഷാണെന്ന വെളിപ്പെടുത്തലുമായി ചീഫ് വിപ്പ് പി.സി ജോ൪ജ് രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.