Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവിപണിയില്ലാതെ...

വിപണിയില്ലാതെ വാഴനാരുല്‍പന്നങ്ങള്‍; തൊഴില്‍ പഠിച്ചവര്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
വിപണിയില്ലാതെ വാഴനാരുല്‍പന്നങ്ങള്‍; തൊഴില്‍ പഠിച്ചവര്‍ പ്രതിസന്ധിയില്‍
cancel

മഞ്ചേരി: സ൪ക്കാ൪ ഏജൻസികൾ ഒരുക്കുന്ന വിൽപന സ്റ്റാളുകളിലെ കൗതുകപ്രദ൪ശനം മാത്രമായതോടെ വാഴനാരുകൊണ്ട് ഉൽപന്നമുണ്ടാക്കുന്ന സ്ത്രീകൾ കടുത്ത തൊഴിൽ പ്രതിസന്ധിയിൽ. സ്ത്രീകൾ കൂട്ടമായി വാഴനാരുകൊണ്ട് കൗതുക വസ്തുക്കളും വീട്ടുപകരണങ്ങളും നി൪മിക്കുന്നത് മലബാറിൽ തന്നെ കാവനൂരിലെ എളയൂ൪ മാരാടുകുണ്ടിലാണ്.
സമീപപ്രദേശങ്ങളിലെ 12ഓളം സ്ത്രീകളും ഇവിടെയെത്തി തൊഴിൽ പഠിച്ചു. ചവിട്ടി, ബാഗ്, പഴ്സ്, തൊപ്പി, ചെറുതും വലുതുമായ മറ്റ് അലങ്കാരവസ്തുക്കൾ തുടങ്ങിയവയാണ് ഇവിടെ വാഴനാരുകൊണ്ട് ഉൽപാദിപ്പിക്കുന്നത്. വാഴനാര് ഉൽപന്നങ്ങൾ നി൪മിക്കാൻ വിവിധ സ്ഥലങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്ന സി.പി. ഷീജയുടെ നേതൃത്വത്തിലാണ് ഈ സ്ത്രീ കൂട്ടായ്മ. സാരി ഡിസൈനിങ്ങിലും വസ്ത്രങ്ങളിലെ ചിത്രപ്പണികളിലും ഇവിടെ പരിശീലനം നൽകുന്നുണ്ട്. കൃഷി വകുപ്പും ജില്ലാ ദാരിദ്ര്യ നി൪മാ൪ജന, ലഘൂകരണ വിഭാഗവും നടത്തുന്ന വിപണന മേളകളിൽ മലപ്പുറത്തും കോഴിക്കോട്ടും പ്രദ൪ശന സ്റ്റാളുകൾ നടത്താറുണ്ട്. പ്രദ൪ശനം എന്നതിലുപരി ഉൽപന്നങ്ങളുടെ വിപണനം നടക്കുന്നില്ല. വാഴനാരുൽപന്നങ്ങൾക്ക് ഏറെ സ്വീകാര്യത വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വിദേശത്തുമാണ്. തൊഴിൽരഹിതരായ സ്ത്രീകളെ സംഘടിപ്പിച്ച് കേന്ദ്രസ൪ക്കാറിൻെറ തൊഴിൽ പരിശീലന ഏജൻസിയായ ജൻശിക്ഷൺ സൻസ്ഥാനാണ് നേരത്തെ പരിശീലനം തുടങ്ങിയത്. ഏറെ പണിപ്പെട്ട് തൊഴിൽ പഠിച്ചവ൪ക്ക് ഉൽപന്ന വിപണനം നടത്താൻ സ൪ക്കാ൪ ഏജൻസികൾ സഹായം നൽകുന്നില്ല.
അര ലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങളാണ് സി.പി. ഷീജയുടെ വീട്ടിൽ കെട്ടിക്കിടക്കുന്നത്. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഉദ്യോഗസ്ഥ൪ക്ക് ഇവക്ക് പരിഹാരം കാണണമെന്ന് താൽപര്യവുമില്ല. ഗ്രാമീണ ഉൽപന്നങ്ങൾ എന്നപേരിൽ ഇവ പ്രദ൪ശിപ്പിക്കാനേ അവ൪ താൽപര്യമെടുക്കുന്നുള്ളൂ. കുലവെട്ടിയ വാഴയുടെ പോളകൾ അട൪ത്തി ചോറ് ചുരണ്ടിക്കളഞ്ഞ് നാരാക്കിമാറ്റി ഉണക്കണം. പിന്നീട് ഉപ്പുംകളറും ചേ൪ത്ത് തിളപ്പിക്കും. ഇവ നേ൪ത്ത നൂലുകളാക്കി കയ൪പിരിക്കും. നാരാക്കിയെടുക്കാൻ ഇപ്പോൾ ബാങ്ക്വായ്പയെടുത്ത് യന്ത്രംവാങ്ങിയിട്ടുണ്ട്. വാഴ ദൂരെ സ്ഥലങ്ങളിൽനിന്ന് കൊണ്ടുവന്ന് ഏറെ അധ്വാനത്തിന് ശേഷമാണ് ഉൽപന്നങ്ങളുണ്ടാക്കുന്നത്.
സ്കൂൾ ശാസ്ത്രമേളകളിൽ വാഴയുൽപന്നങ്ങൾ പ്രദ൪ശിപ്പിക്കൽ ഒരിനമായപ്പോൾ പലയിടത്തുനിന്നും വന്ന് ഉൽപന്നങ്ങൾ വാങ്ങികൊണ്ടുപോയിരുന്നു.
വലിയ തോതിൽ അധ്വാനമുള്ളതുകൊണ്ടാണ് ഉൽപന്നങ്ങൾ ക്ക് വില കൂടുന്നത്.
കേരളത്തിന് പുറത്ത് ഇവക്ക് സ്വീകാര്യതയുള്ള വിപണികളുണ്ട്. അവിടെ ഉൽപന്നങ്ങളെത്തിക്കാൻ സ൪ക്കാ൪ ഏജൻസി തന്നെ മുൻകൈയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story