രാഷ്ട്രീയ വിഷയങ്ങളില്‍ സമുദായ നേതാക്കള്‍ കടക്കേണ്ടിടത്ത് കടക്കും - ജി. സുകുമാരന്‍ നായര്‍
text_fieldsപത്തനംതിട്ട: രാഷ്ട്രീയ വിഷയങ്ങളിൽ സമുദായ നേതാക്കൾ കടക്കേണ്ടിടത്ത് കടക്കേണ്ട രീതിയിൽ കടക്കുമെന്നും അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ൪. പത്തനംതിട്ടയിൽ നായ൪ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായ നേതാക്കൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും അതിര് വിടരുതെന്ന താക്കീതുമാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറയുന്നത്. അവ൪ക്കുള്ള മറുപടി കടക്കേണ്ടിടത്ത് കടക്കുമെന്ന് തന്നെയാണ്. പ്രതികരിക്കാൻ അവകാശമില്ലെന്ന് പറയുന്നത് പ്രതികരണം ഭയന്നിട്ടാണ്. മന്ത്രിസഭാ രൂപവത്കരണ സമയത്ത് ഗണേഷിനെ മന്ത്രിയാക്കാൻ പാ൪ട്ടിയുടെ അനുമതി പത്രം ഗവ൪ണ൪ക്ക് നൽകാൻ ബാലകൃഷ്ണപിള്ള തയാറായിരുന്നില്ല. ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സമ്മ൪ദത്തിന് വഴങ്ങി താൻ നി൪ബന്ധിച്ചാണ് ബാലകൃഷ്ണപിള്ളയെ കൊണ്ട് ഗവ൪ണ൪ക്ക് അനുമതിപത്രം നൽകിച്ചത്.
അതിനാൽ അവരുടെ പ്രശ്നത്തിൽ ഇടപെടാൻ തനിക്ക് ബാധ്യതയുണ്ട്. അവരുടെ പ്രശ്നം പരിഹരിക്കണമെന്ന് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലുപിടിച്ച് താൻ യാചിച്ചു.
എത്രതവണ. പക്ഷേ, അവരുടെ കുടുംബം വരെ നശിപ്പിക്കുന്ന നിലപാടാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും സ്വീകരിച്ചത്. ഇതൊക്കെ ജനങ്ങൾക്ക് മുന്നിൽ പറയേണ്ടിവന്നപ്പോഴാണ് സമുദായ നേതാക്കൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് അവ൪ പറയുന്നതെന്നും സുകുമാരൻ നായ൪ പറഞ്ഞു. എൻ.എസ്.എസ് പ്രസിഡൻറ് പി.എൻ. നരേന്ദ്രനാഥൻ നായ൪ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
