തൂണേരി മുടവന്തേരിയില്‍ 14കാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍
text_fieldsനാദാപുരം: തൂണേരിക്കടുത്ത മുടവന്തേരിയിൽ പതിനാലുകാരിയായ സ്കൂൾ വിദ്യാ൪ഥിനിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. മുടവന്തേരിയിലെ ചെറിയ വെളിയമ്മൽ രാജനെ(44)യാണ് നാദാപുരം സി.ഐ എ.എസ്. സുരേഷ് കുമാ൪ ഞായറാഴ്ച ഉച്ചക്ക് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നലെ രാത്രി നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇയാൾക്കെതിരെ സി.ആ൪.പി.സി 376 ബലാൽസംഗം, 506 കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വശീകരിക്കൽ എന്നീ വകുപ്പുകൾ പ്രകാരവും ഈയിടെ പാ൪ലമെൻറ് പാസാക്കിയ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഹറാസ്മെൻറ് 2012 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്. പീഡനത്തിനിരയായ ബാലികയിൽനിന്ന് പൊലീസ് മൊഴിയെടുത്ത് വൈദ്യപരിശോധനക്ക് വടകര ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഓണപ്പരീക്ഷ കാലത്തും ഇതിനുശേഷം കഴിഞ്ഞമാസം 22വരെയും കുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്നാണ് മൊഴി. പ്രതിക്ക് ഭാര്യയും കുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
