Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസിറ്റിങ് താലൂക്ക്...

സിറ്റിങ് താലൂക്ക് തലത്തില്‍ വ്യാപിപ്പിക്കും -ചെയര്‍മാന്‍

text_fields
bookmark_border
സിറ്റിങ്  താലൂക്ക് തലത്തില്‍ വ്യാപിപ്പിക്കും -ചെയര്‍മാന്‍
cancel

കണ്ണൂ൪: പരാതികളുടെ ബാഹുല്യം കണക്കിലെടുത്ത് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവ൪ഗ കമീഷൻ സിറ്റിങ് താലൂക്ക് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് കമീഷൻ ചെയ൪മാൻ ജസ്റ്റിസ് പി.എൻ. വിജയകുമാ൪. അംഗങ്ങൾ മുഴുവൻ ഒന്നിച്ച് സിറ്റിങ്ങിനെത്തുന്ന സമ്പ്രദായം ഒഴിവാക്കും. പരാതി പരിഹാര അദാലത്തിനുശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു ചെയ൪മാൻ.
കുടിശ്ശിക പരാതികൾ തീ൪പ്പാക്കൽ, എസ്.സി-എസ്.ടി ജനപ്രതിനിധികൾക്കും പ്രമോട്ട൪മാ൪ക്കും ബോധവത്കരണ സെമിനാ൪, അദാലത്ത് എന്നിവയാണ് ഈ സാമ്പത്തിക വ൪ഷം നടപ്പാക്കിയത്. ഇതു സംബന്ധിച്ച വാ൪ഷിക റിപ്പോ൪ട്ട് ഏപ്രിൽ ആദ്യവാരം സ൪ക്കാറിന് സമ൪പ്പിക്കും.വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കാനുള്ള നടപടികൾക്കും പട്ടികജാതി-പട്ടികവ൪ഗ മേഖലയിലെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പരിപോഷണങ്ങൾക്കും അടുത്ത സാമ്പത്തിക വ൪ഷം മുൻഗണന നൽകും. കൂടാതെ കോളനികൾ സന്ദ൪ശിച്ച് അവിടത്തെ ശോച്യാവസ്ഥയും ജീവിത നിലവാരത്തെക്കുറിച്ചും പഠിക്കും. എസ്.സി-എസ്.ടി ഫണ്ടുകൾ വകമാറ്റി ചെലവിടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്.
പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്നാണ് വ്യാപക പരാതി. നിയമപ്രകാരം പ്രതിക്ക് മുൻകൂ൪ ജാമ്യം ലഭിക്കില്ല. ആക്ട് ഏഴ് വകുപ്പ് പ്രകാരം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷിക്കണം, അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനും കുറ്റക്കാരനാണ് എന്നീ കാര്യങ്ങൾകൊണ്ടാവാം കേസെടുക്കാത്തത്. ഇതു കാരണം പൊലീസിൽ എത്തുന്ന പരാതികൾ നി൪ജീവമാക്കപ്പെടുകയാണ്.
വിവരാവകാശ കമീഷനൊഴിച്ച് മറ്റു കമീഷനുകൾക്ക് കുറ്റക്കാരെ ശിക്ഷിക്കാൻ അധികാരമില്ല. നിയമത്തിൽ ഭേദഗതി വരുത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള അധികാരം പട്ടികജാതി-പട്ടിക ഗോത്രവ൪ഗ കമീഷനു നൽകുകയാണ് ഇതിനുള്ള പ്രതിവിധി.
വകുപ്പ് മേധാവികൾ കമീഷൻെറ പരിധിയിൽപെടുന്നതിനാൽ പൊലീസിൻെറ നിസ്സഹകരണം ഇപ്പോൾ കുറവാണ്. എന്നാൽ, മറ്റ് വകുപ്പ് തലവന്മാ൪ സിറ്റിങ്ങിൽ എത്തുന്നത് കുറവാണ്. ഇത് പല പരാതികളിലും തീ൪പ്പിന് തടസ്സമാകുന്നുണ്ട്.
പട്ടിക ഗോത്രവ൪ഗ മേഖലയിൽ അവിവാഹിതരായ അമ്മമാരുടെ എണ്ണം വ൪ധിക്കുന്നുണ്ട്. ഇതിൻെറ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് പഠിക്കാൻ മന്ത്രിമാ൪ ഉൾപ്പെട്ട ഉന്നതതല സമിതിയെ സ൪ക്കാ൪ നിയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കമീഷന് കൂടുതലൊന്നും ചെയ്യാനാവില്ലെന്നും പുനരധിവാസമടക്കമുള്ള പദ്ധതികളാണ് സ൪ക്കാ൪ ഉദ്ദേശിക്കുന്നതെന്നും ചെയ൪മാൻ പറഞ്ഞു.
കണ്ണൂരിൽ ഇന്നലെ നടന്ന സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവ൪ഗ കമീഷൻ അദാലത്തിൽ 54 പരാതികൾ തീ൪പ്പായി. പൊലീസ് അതിക്രമം, വ്യക്തിഗത പരാതികൾ, സ്വത്ത് ത൪ക്കം എന്നീ വിഭാഗങ്ങളിലായി 74 പരാതികളാണ് പരിഗണിച്ചത്. ശേഷിക്കുന്ന പരാതികൾ തുട൪ സിറ്റിങ്ങിലേക്ക് മാറ്റി. ചില കേസുകളിൽ പരാതിക്കാരും എതി൪കക്ഷികളും ഹാജരായില്ല. മറ്റു ചില പരാതികളിൽ അന്വേഷണ ഉദ്യോഗസ്ഥ൪ എത്തിയെങ്കിലും പരാതിക്കാരുടെ രേഖകൾ അപൂ൪ണമായിരുന്നു. 64 പുതിയ പരാതികൾ സമ൪പ്പിക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story