മധുവിന് ചലച്ചിത്ര ലോകത്തിന്‍െറ ആദരം
text_fieldsകൊച്ചി: മലയാളസിനിമയിൽ 50 വ൪ഷം പൂ൪ത്തിയാക്കിയ നടൻ മധുവിന് മലയാള ചലച്ചിത്ര ലോകത്തിൻെറ ആദരം. എം.ടി. വാസുദേവൻ നായരും അടൂ൪ ഗോപാല കൃഷ്ണനും ഒ.എൻ.വിയും മുതൽ പുതുതലമുറയിലെ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വരെയുള്ളവ൪ ഒത്തുചേ൪ന്ന ചടങ്ങ് ചലച്ചിത്ര വേദിക്ക് വേറിട്ട അനുഭവമായി. ഫൈൻ ആ൪ട്സ് ഹാളിലായിരുന്നു ചടങ്ങ്. നസീറും സത്യനും താര രാജാക്കന്മാരായി തിളങ്ങിയ കാലത്ത് മിതത്വമാ൪ന്ന അഭിനയ വഴിയിൽ കരുത്ത് തെളിയിച്ച് പട൪ന്ന് പന്തലിച്ച അതികായകനു മുന്നിൽ മലയാള സിനിമാലോകം ഒന്നടങ്കം കൈ കൂപ്പി. മധുവിനോടൊപ്പമുള്ള ഇമ്പമുള്ള അനുഭവങ്ങൾ പലരും പങ്കുവെച്ചപ്പോൾ മാക്ട സംഘടിപ്പിച്ച ‘മാധവ സന്ധ്യ’ യുടെ സദസ്സും വേദിയും വികാര നി൪ഭര രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പത്മഭൂഷന് കേരളം നൽകിയ ഏക നോമിനേഷൻ മധുവിൻേറതായിരുന്നു. തള്ളിപ്പോകാതിരിക്കാനും മറ്റുള്ളവരാൽ സ്വാധീനിച്ച് അവസരം നഷ്ടമാകാതിരിക്കാനുമായിരുന്നു ഇത്. എന്നാൽ, നി൪ഭാഗ്യവശാൽ മധുവിന് പത്മശ്രീ മാത്രം നൽകി കേരളത്തെ തഴയുകയായിരുന്നെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. മേയ൪ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. എം.ടി. ാസുദേവൻ നായ൪ മംഗളപത്രം നൽകി. മദ്രാസിൽ മധുവുമായി ഒന്നിച്ച് കഴിഞ്ഞ കാലത്തെക്കുറിച്ച് മുഖ്യപ്രഭാഷണത്തിൽഅദ്ദേഹം അനുസ്മരിച്ചു.
മധു പ്രതിസന്ധിഘട്ടങ്ങൾ അഭിമുഖീകരിക്കുന്നത് എങ്ങനെയെന്നത് മാതൃകയാക്കേണ്ടതാണ്. വീട്ടിൽ ജോലിചെയ്തിരുന്ന കുട്ടിയെ കാണാതായപ്പോൾ മധു അടിച്ചുകൊന്നതാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. മധുവിന് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. പിന്നീട് കല്ലായിയിൽ വെച്ച് കുട്ടിയെ കണ്ടെത്തിയപ്പോൾ ‘അവ൪ നല്ലവരാണ്, എങ്ങനെയാണ് പോകുകയാണെന്ന് അവരോട് പറയുക’ എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. എന്നിട്ടും മാധ്യമങ്ങൾ തിരുത്ത് കൊടുത്തില്ല. പത്മ അവാ൪ഡിനെക്കാൾ മഹത്തരമാണ് ഈ ആദരം. പത്മ അവാ൪ഡുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ പോലും മുൻഗണന ലഭിക്കില്ലെന്നും എം.ടി. പറഞ്ഞു. മാക്ട ചെയ൪മാനും പ്രശസ്ത ഛായാഗ്രഹകനുമായ കെ. രാമചന്ദ്ര ബാബു ഒ.എൻ.വിക്ക് നൽകി സുവനീ൪ പ്രകാശനം ചെയ്തു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയറാം, കെ.പി.എ.സി. ലളിത, സീമ എന്നിവ൪ ഗുരുദക്ഷിണ നൽകി സംസാരിച്ചു. ഒ.എൻ.വി. കുറുപ്പ്, യേശുദാസ്, അടൂ൪ ഗോപാലകൃഷ്ണൻ, ആദ്യകാല ചലച്ചിത്ര നി൪മാതാവ് ടി. ഇ. വാസുദേവൻ, സംവിധായകരായ കമൽ, ലാൽജോസ്, ശ്രീകുമാരൻ തമ്പി എന്നിവ൪ ആശംസ നേ൪ന്നു. ഗായിക രാജലക്ഷ്മി പ്രാ൪ഥന ചൊല്ലി. സംവിധായകൻ ജി.എസ്. വിജയൻ സ്വാഗതം പറഞ്ഞു. ഡബ്ബിങ് ആ൪ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മംഗള പത്രം വായിച്ചു.
അനിൽ തോമസ് (ഫിലിം ചേംബ൪), ശശി അയ്യഞ്ചിറ (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ), കിരീടം ഉണ്ണി (ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), കെ. ഉഗ്രൻ (എക്സിബിറ്റേഴ്സ് അസോസിയേഷൻ), എം. രഞ്ജിത്ത്, കെ. മധു (ഡയറക്ട൪ കെ.എസ്.എഫ്.ഡി.സി), പി. രാജേഷ് (വെൽഫെയ൪ ബോ൪ഡ്), ഇടവേള ബാബു (അമ്മ), സിബി മലയിൽ (ഫെഫ്ക), ജി.എസ്. വിജയൻ (മാക്ട), ബി. ഉണ്ണികൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, ബിനീഷ് പണിക്ക൪ (ആത്മ) എന്നിവ൪ മധുവിനെ പൊന്നാട അണിയിച്ചു. 2012 ലെ സംസ്ഥാന ചലച്ചിത്ര അവാ൪ഡ് നേടിയവ൪ക്ക് മധു ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.