വഖഫ് ബോര്‍ഡില്‍ സ്വത്ത് രജിസ്റ്റര്‍ ചെയ്യാതെ നിരവധി മഹല്ലുകള്‍
text_fieldsമഞ്ചേരി: വഖഫ് ബോ൪ഡിന് കീഴിൽ ഡിവിഷനൽ ഓഫിസുകൾ വന്നിട്ടും സംസ്ഥാനത്ത് ആയിരക്കണക്കിന് വഖഫ് സ്വത്തുക്കൾ രജിസ്റ്റ൪ ചെയ്യാതെ കിടക്കുന്നു. ബോ൪ഡിൽ രജിസ്റ്റ൪ ചെയ്താലുള്ള ഗുണങ്ങൾ അറിയാത്തതിനാലും നികുതി നൽകേണ്ടിവരുമെന്ന് കരുതുന്നതിനാലുമാണിത്. 3750 വഖഫ് സ്വത്തുക്കളാണ് മലപ്പുറം ജില്ലയിൽ ബോ൪ഡിൽ രജിസ്റ്റ൪ ചെയ്തത്. നാലായിരത്തോളം സ്വത്തുക്കൾ രജിസ്റ്റ൪ ചെയ്യാതെ കിടക്കുകയാണ്. മിക്ക ജില്ലകളിലും ഇതേ അനുപാതത്തിൽ സ്വത്ത് രജിസ്റ്റ൪ ചെയ്യാതെ കിടക്കുന്നുണ്ട്.
ബോ൪ഡിൽ രജിസ്റ്റ൪ ചെയ്ത മഹല്ലുകളിലെ 21,000 രൂപയിൽ കുറഞ്ഞ വാ൪ഷിക വരുമാനമുള്ള മുസ്ലിം കുടുംബങ്ങൾക്ക് 5000 രൂപ വിവാഹ സഹായവും 10,000 രൂപ ചികിത്സാ സഹായവും നൽകാൻ സംവിധാനമുണ്ട്. 60 വയസ്സ് കഴിഞ്ഞ പള്ളി ഇമാമുമാ൪ക്ക് 600 രൂപ, മദ്റസ അധ്യാപക൪ക്ക് 450 രൂപ പള്ളി മുഅദ്ദിനുകൾക്ക് 350 രൂപ എന്നിങ്ങനെ പെൻഷൻ നൽകാനും സംവിധാനമുണ്ട്. വഖഫ് ബോ൪ഡിൽ രജിസ്റ്റ൪ ചെയ്ത സ്ഥാപനങ്ങളിൽ കൃഷി, തോട്ടം, കെട്ടിട വാടക തുടങ്ങിയ ഇനങ്ങളിൽ 5000 രൂപക്ക് മുകളിൽ പ്രതിവ൪ഷം വരുമാനമുണ്ടെങ്കിൽ ഏഴുശതമാനം ബോ൪ഡിന് നികുതി നൽകണമെന്നാണ് പ്രധാന വ്യവസ്ഥ.
വഖഫ് സ്വത്തുക്കൾ വിൽപന നടത്തണമെങ്കിൽ ബോ൪ഡിൻെറ അനുമതി വേണം. അന്യാധീനപ്പെടാതിരിക്കാനും വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഉറപ്പുവരുത്താനും കൂടിയാണ് രജിസ്റ്റ൪ ചെയ്യുന്നത്. വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്നവരെ തേടിപ്പിടിച്ച് രജിസ്ട്രേഷൻ നടത്താനും ബോ൪ഡിന് കഴിയും. എന്നാൽ, കാലാകാലങ്ങളിൽ ജീവനക്കാരുടെ പരിമിതി കാരണം ഇത്തരം നടപടികൾ കാര്യമായി നടക്കാറില്ല. മലപ്പുറം ജില്ലയിൽ പുതിയ ഡിവിഷനൽ ഓഫിസ് മഞ്ചേരിയിൽ തുടങ്ങിയതോടെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് കൂടുതൽ പേ൪ രജിസ്ട്രേഷനായി എത്തുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വഖഫ് രജിസ്ട്രേഷനുള്ളത് മലപ്പുറം ജില്ലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.