ഭൂചലനം: ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍
text_fieldsമലപ്പുറം: ചൊവ്വാഴ്ച രാത്രി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിലുണ്ടായ ഭൂചലനതോത് റിക്ട൪ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തി. രാത്രി 10.56ന് ഉണ്ടായ ആദ്യചലനത്തിന് ശേഷം റിക്ട൪ സ്കെയിലിൽ 1.9 അടയാളപ്പെടുത്തിയ തുട൪ചലനവുമുണ്ടായിരുന്നു. രാത്രി 1.07 നായിരുന്നു രണ്ടാംചലനം. തൃശൂ൪ ജില്ലയിലെ പീച്ചി വനഗവേഷണ കേന്ദ്രത്തിൽ സ്ഥാപിച്ച ഭൂകമ്പമാപിനിയിലാണ് ഭൂചലനതോത് രേഖപ്പെടുത്തിയത്.
10.56ന് ഉണ്ടായ ആദ്യചലനത്തിൻെറ പ്രഭവകേന്ദ്രം മലപ്പുറം ജില്ലയിലെ വാഴയൂരിനും കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരക്കും ഇടക്കാണ്. രണ്ടാം ചലനത്തിൻെറ പ്രഭവകേന്ദ്രം പരപ്പനങ്ങാടിക്കും വള്ളിക്കുന്നിനും ഇടക്ക് ചെട്ടിപ്പടിക്കടുത്തുമാണ്.
അതേസമയം, ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായി ‘മാധ്യമ’ത്തോട് പറഞ്ഞു. റിക്ട൪ സ്കെയിലിൽ നാലിൽ താഴെ രേഖപ്പെടുത്തുന്ന ചലനങ്ങൾ നാശനഷ്ടമുണ്ടാക്കില്ല. ഇത്തരം ചലനങ്ങൾ സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഇടക്ക് സംഭവിക്കാറുണ്ടെന്നും തുട൪ചലനങ്ങൾക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
