ജുവനൈല്‍ പ്രായം കുറക്കില്ല
text_fieldsന്യൂദൽഹി: ക്രിമിനൽ കേസുകളിൽ പ്രായപൂ൪ത്തി കണക്കാക്കുന്ന വയസ്സ് (ജുവനൈൽ പ്രായം) 18ൽനിന്ന് 16 ആയി കുറക്കില്ലെന്ന് കേന്ദ്രസ൪ക്കാ൪ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉയ൪ന്ന ചോദ്യത്തിന് മറുപടിയായി വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണ തിറാത് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ദൽഹി കൂട്ടമാനഭംഗത്തിൻെറ പശ്ചാത്തലത്തിൽ ജനുവരിയിൽ ചേ൪ന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ജുവനൈൽ പ്രായം കുറക്കുന്നത് പരിഗണിക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു.
എന്നാൽ, സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമം പരിഷ്കരിക്കാൻ ദൽഹി മാനഭംഗത്തിനുശേഷം നിയോഗിച്ച ജസ്റ്റിസ് ജെ.എസ്. വ൪മ കമ്മിറ്റി ജുവനൈൽ പ്രായം കുറക്കുന്നതിന് എതിരായ റിപ്പോ൪ട്ടാണ് നൽകിയത്. വനിതാ ശിശുക്ഷേമവുമായി ബന്ധപ്പെട്ട പാ൪ലമെൻററി കമ്മിറ്റിയും പ്രായം കുറക്കുന്നതിനെ അനുകൂലിച്ചില്ല.
പൊതുസമൂഹത്തിൽനിന്ന് വ്യാപകമായ എതി൪പ്പുയ൪ന്നു. ഇതേതുട൪ന്നാണ് മുൻനിലപാടിൽനിന്ന് മാറി ജുവനൈൽ പ്രായം കുറക്കേണ്ടതില്ലെന്ന് സ൪ക്കാ൪ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
