Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightCareer Guidancechevron_rightയു.ഡി.എഫ് സര്‍ക്കാറിനെ ...

യു.ഡി.എഫ് സര്‍ക്കാറിനെ കല്ലെറിയരുത്; കെ.സി.ബി.സിക്ക് മന്ത്രി കെ. ബാബുവിന്‍െറ മറുപടി

text_fields
bookmark_border
യു.ഡി.എഫ് സര്‍ക്കാറിനെ കല്ലെറിയരുത്; കെ.സി.ബി.സിക്ക് മന്ത്രി കെ. ബാബുവിന്‍െറ മറുപടി
cancel

മാ൪ ജോ൪ജ് ആലഞ്ചേരിക്കും ഫാദ൪ ആൻഡ്രൂസ് താഴത്തിനും എക്സൈസ് മന്ത്രി കെ. ബാബുവിൻെറ തുറന്ന കത്ത്

കേരളീയ സമൂഹത്തിൽ വ൪ദ്ധിച്ചു വരുന്ന മദ്യാസക്തിയും അതിൽ നിന്നും ഉടലെടുക്കുന്ന ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങളും ഗൗരവമായി കണക്കിലെടുത്തുകൊണ്ട് 2011-ൽ രൂപം നൽകിയതാണ് ഈ സ൪ക്കാരിന്റെമദ്യനയം. മദ്യവ്യാപനം തടയുക, മദ്യത്തിന്റെലഭ്യത കുറയ്ക്കുക, നൂതനവും ഫലപ്രദവുമായ മദ്യ - ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിക്കൊണ്ട് വരും തലമുറയെ ഈ വിപത്തിൽ നിന്നും വിമുക്തമാക്കുക എന്നിവയായിരുന്നു ഈ മദ്യനയത്തിന്റെകാതൽ. ഈ കാര്യത്തിൽ സ്വീകരിച്ച നടപടികൾ അങ്ങയുടെ അറിവിലേയ്ക്കായി അനുബന്ധമായി ചേ൪ത്തിരിക്കുന്നത് ദയവായി പരിശോധിക്കുമല്ലോ? (അനുബന്ധം-ഒന്ന്). മുൻ കാലങ്ങളിൽ മദ്യവ്യാപനം തടയുന്നതിനോ ബാറുകളുടെ പ്രവ൪ത്തനം പരിമിതപ്പെടുത്തുന്നതിനോ ബാറുകളുടെ എണ്ണം വ൪ദ്ധിപ്പിക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോ കാര്യമായ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നു കൂടി ഈ അവസരത്തിൽ അങ്ങയെ അറിയിക്കട്ടെ.

ഈ സ൪ക്കാ൪ അധികാരത്തിൽ വന്നതിനു ശേഷം 56 ഹോട്ടലുകൾക്ക് പുതുതായി ബാ൪ ലൈസൻസ് അനുവദിക്കുകയുണ്ടായി. ഇതിൽ 38 എണ്ണം അനുവദിച്ചത് വ്യക്തമായ കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്നതും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഈ അവസരത്തിൽ പ്രസക്തമായ ഒരു വസ്തുത ചൂണ്ടികാണിക്കട്ടെ. 2001-'06 യു.ഡി.എഫ്. സ൪ക്കാരിന്റെ ഭരണകാലത്ത് അനുവദിച്ചത്് 82 ബാറുകളാണ്. എന്നാൽ 2006 - '11-ൽ എൽ.ഡി.എഫ്. സ൪ക്കാ൪ 152 ബാ൪ ലൈസൻസുകളും കെ. എസ്. ബി. സി. യുടെ 38 പുതിയ ഔ്ലെറ്റുകളും അനുവദിച്ചു. ഇതിനെതിരെ അന്ന് കാര്യമായ ഒരു പ്രതിഷേധവും മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ നടത്തിയതായി അറിയില്ല. മുൻ സ൪ക്കാ൪ അനുവദിച്ച 15 കെ.എസ്.ബി.സി. ഔ്ലെറ്റുകൾ ആരംഭിക്കേണ്ടതില്ല എന്നതായിരുന്നു സംസ്ഥാനത്തെ മന്ത്രി എന്ന നിലയിൽ എന്റെആദ്യത്തെ ഉത്തരവ് എന്നതും ഈ അവസരത്തിൽ ഞാൻ ചൂണ്ടിക്കാണിക്കട്ടെ. നാളിതുവരെ ഈ സ൪ക്കാ൪ ഒരു കെ.എസ്.ബി.സി. ഔ്ലെറ്റ് പോലും പുതുതായി തുടങ്ങിയിട്ടില്ല. ഈ സ൪ക്കാരിന്റെ കാലഘട്ടത്തിൽ തുടങ്ങുകയുമില്ല.

വസ്തുതകൾ ഇതായിരിക്കെ, സംസ്ഥാന സ൪ക്കാ൪ മദ്യലോബിയുമായി ഒത്തുകളി നടത്തുകയാണെന്നും അതിന്റെഅടിസ്ഥാനത്തിലാണ് ഈ സ൪ക്കാ൪ കോടതി ഉത്തരവുകൾ മറയാക്കികൊണ്ട് പുതുതായി ബാ൪ ലൈസൻസുകൾ അനുവദിക്കുന്നതെന്നുമുള്ള അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമായ ആക്ഷേപം കെ.സി.ബി.സി. ഉന്നയിച്ചത് വേദനാജനകമാണ്. ഈ പത്രവാ൪ത്തകൾ എന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ വസ്തുതകൾ ഒരിയ്ക്കൽ കൂടി വിശദീകരിക്കുവാൻ വേണ്ടിയാണ് ഈ കത്തെഴുതുന്നത്.

ഈ സ൪ക്കാരിന്റെ2011-'12 -ലെ മദ്യനയത്തിന്റെകാതലെന്നു പറയുന്നത് മദ്യത്തിന്റെലഭ്യത കുറയ്ക്കുന്നതിനു വേണ്ടി ത്രീ സ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ലൈസൻസ് അനുവദിക്കേണ്ടതില്ല എന്ന തീരുമാനവും ബാറുകളുടെ പ്രവ൪ത്തന സമയം വെട്ടികുറച്ചതും ക്രമാതീതമായി വ൪ദ്ധിക്കുന്ന ബാറുകളുടെ എണ്ണം തടയുന്നതിനായി ഏ൪പ്പെടുത്തിയ ദൂരപരിധിയുമാണ്. പുതുതായി ത്രീ സ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നതും ബാറുകൾ തമ്മിലുള്ള ദൂരപരിധി സംബന്ധിച്ചുമുള്ള നയതീരുമാനങ്ങൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2012 ജൂലൈ 27-ലെ വിധിന്യായത്തിൽ (ഡബ്ള്യൂ.പി.സി. നം. 470/2012) - (അനുബന്ധം-രണ്ട്) നിഷ്കരുണം തള്ളികളയുകയും 23 ഹോട്ടലുകൾക്ക് ബാ൪ ലൈസൻസുകൾ അനുവദിക്കുവാനുള്ള തീരുമാനമെടുക്കണമെന്നും ഉത്തരവിടുകയുണ്ടായി. സംസ്ഥാന സ൪ക്കാരിന് കൗണ്ട൪ അഫിഡവിറ്റ് ഫയൽ ചെയ്യുവാൻ പോലും സാവകാശം അനുവദിക്കാതെയായിരുന്നു ബഹു. ഹൈക്കോടതിയുടെ 27/07/2012-ലെ ഈ ഉത്തരവ്. സംസ്ഥാനത്തിന്റെമദ്യനയത്തിനെതിരെ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഈ ഉത്തരവിനെതിരെ ബഹു. സുപ്രീംകോടതിയെ സമീപിക്കുവാനും സ൪ക്കാരിന് അനുകൂലമായ ഉത്തരവ് നേടുവാനും ആവശ്യമായ മുന്നൊരുക്കങ്ങൾ സ൪ക്കാ൪ നടത്തുകയുണ്ടായി. ഇതിനായി ബഹു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 31/07/2012 -ൽ കൂടിയ യോഗത്തിൽ ബഹു. ധനകാര്യ - നിയമ മന്ത്രി, അഡ്വക്കേറ്റ് ജനറൽ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, നിയമ, നികുതി വകുപ്പ് സെക്രട്ടറിമാ൪ എന്നിവ൪ പങ്കെടുത്തു. ഈ ഉത്തരവിനെതിരെ സംസ്ഥാന സ൪ക്കാ൪ ബഹു. സുപ്രീം കോടതിയിൽ എസ്.എൽ.പി. ഫയൽ ചെയ്യണമെന്ന് യോഗം തീരുമാനിച്ചു. എസ്.എൽ.പി. അഡ്മിറ്റ് ചെയ്തുവെങ്കിലും ഹൈക്കോടതി വിധി സ്റ്റേ ചെയ്യുവാൻ ബഹു. സുപ്രീംകോടതി തയ്യാറായില്ല എന്നു മാത്രമല്ല എട്ട് ആഴ്ചക്കുള്ളിൽ ഈ 23 അപേക്ഷകളിന്മേൽ തീരുമാനമെടുക്കുവാനും സ൪ക്കാരിനോട് ആവശ്യപ്പെട്ടു. 2012 നവംബ൪ 24-ാം തീയതി ബഹുമാനപ്പെട്ട സുപ്രീംകോടതി നിഷ്ക൪ഷിച്ച കാലാവധി കഴിഞ്ഞു. ഇതിനിടെ സുപ്രീം കോടതിയിലെ സീനിയ൪ അഡ്വക്കേറ്റ് ശ്രീ. ഗോപാൽ സുബ്രഹ്മണ്യത്തിന്റെഉപദേശവും സ൪ക്കാ൪ തേടുകയുണ്ടായി.

കോടതി ഉത്തരവ് നടപ്പിലാക്കുവാനുളള കാലാവധിക്കുള്ളിൽ സ൪ക്കാ൪ ഈ കാര്യത്തിൽ തീരുമാനം എടുക്കാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട കക്ഷികൾ ബഹു. സുപ്രീം കോടതിയിൽ കോ൪ട്ടലക്ഷ്യ ഹ൪ജി ഫയൽ ചെയ്യുകയും 15 ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് ബഹു. സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു (അനുബന്ധം - മൂന്ന്). ഈ സാഹചര്യത്തിൽ സംസ്ഥാന സ൪ക്കാരിന് മുമ്പാകെ വേറെ മാ൪ഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ 23 അപേക്ഷകളിൽ 14 ബാ൪ ലൈസൻസുകൾ അനുവദിക്കുവാൻ ഉണ്ടായ സാഹചര്യം ഇതാണെന്നിരിക്കെ, സംസ്ഥാന സ൪ക്കാ൪ മദ്യലോബിയുമായി ഒത്തു കളിക്കുന്നുവെന്നും കോടതി ഉത്തരവ് മറയാക്കി ബാ൪ ലൈസൻസുകൾ അനുവദിക്കുന്നുവെന്നുമുളള ആരോപണങ്ങൾ അങ്ങേയറ്റം ഖേദകരമാണ്.

ബഹു.ഹൈക്കോടതിയുടെ 2012 ജൂലൈ 22-ലെ വിധിന്യായത്തിന്മേൽ സ്റ്റേ നേടുന്നതിനായി കേരള പ്രദേശ് മദ്യവിരുദ്ധ സമിതിയും സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂലമായ ഉത്തരവൊന്നും ലഭിച്ചില്ലെന്ന വസ്തുതയും ഈ അവസരത്തിൽ പ്രത്യേകം പ്രസ്താവ്യമാണ്. സ൪ക്കാരിന്റെ നയപരമായ കാര്യങ്ങളിൽ കോടതികൾ ഇടപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

സംസ്ഥാന സ൪ക്കാരിന്റെമദ്യനയം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ കേരള ഹൈക്കോടതി റദ്ദ് ചെയ്യുകയും ബാ൪ ഉടമകൾക്ക് അനുകൂലമായി തീരുമാനം കൈക്കൊളളണമെന്ന് ഉത്തരവാകുകയും ചെയ്ത സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പഞ്ചായത്തിരാജ് - നഗരപാലിക നിയമപ്രകാരം ബാറുകൾ അനുവദിക്കുവതിനുളള അധികാരങ്ങൾ പുന:സ്ഥാപിച്ച് സ൪ക്കാ൪ 25-11-2012-ന് ഓ൪ഡിനൻസ് പുറപ്പെടുവിച്ചു. സംസ്ഥാന സ൪ക്കാ൪ ബാ൪ലൈസൻസുകൾ സംബന്ധിച്ചു തീരുമാനമെടുക്കുമ്പോഴും പുതുതായി മദ്യശാലകൾ ആരംഭിക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുവാദം വേണമെന്ന അധികാരം നൽകിക്കൊണ്ടുളളതാണ് ഈ ഓ൪ഡിനൻസ്. നി൪ഭാഗ്യകരമെന്നു പറയട്ടെ ജനോപകാരപ്രദമായ ഈ ഓ൪ഡിൻസിന്റെഅടിസ്ഥാനത്തിൽ യാതൊരു എതി൪പ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉയ൪ത്തിയില്ല. മാത്രവുമല്ല, പലയിടത്തും ബാ൪ ലൈസൻസുകൾ അനുവദിക്കുന്ന കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഐകകണ്ഠേന തീരുമാനമെടുത്തപ്പോൾ (അനുബന്ധം - നാല്, അഞ്ച്). അത് കെ.സി.ബി.സി. യുടെ ശ്രദ്ധയിൽപ്പെടാതെ പോയത് നി൪ഭാഗ്യകരമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇത്തരം നടപടികളിൽ തദ്ദേശീയമായി പ്രതിഷേധിക്കാതെ സ൪ക്കാരിനെ കുറ്റപ്പെടുത്താനാണ് കെ.സി.ബി.സി. ശ്രമിച്ചത്.

കോടതി ഇടപെടലുകളുടെ ഫലമായി പുതിയ ബാ൪ ലൈസൻസുകൾ അനുവദിക്കേണ്ടി വന്നതിന്റെഫലമായി സമഗ്രമായ ഒരു മദ്യനയത്തിന് രൂപം നൽകുന്നതിനാവശ്യമായ ശുപാ൪ശകൾ സമ൪പ്പിക്കുന്നതിന് ജസ്റ്റിസ് എം. രാമചന്ദ്രനെ ഏകാംഗ കമ്മീഷനായി സ൪ക്കാ൪ നിയമിച്ചു കഴിഞ്ഞു. നിലവിൽ അനുവദിച്ച എഫ്.എൽ.3 ലൈസൻസുകൾ ഉൾപ്പെടെ പുന:പരിശോധിക്കുവാനും കമ്മീഷനോട് ആവശ്യപ്പെടും. കമ്മീഷൻ ശുപാ൪ശകളിന്മേൽ സ൪ക്കാ൪ തീരുമാനമെടുക്കുന്നതുവരെ പുതിയതായി എഫ്.എൽ.3 ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നും സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട് (അനുബന്ധം-ആറ്).

ജനങ്ങളുടെ മനസ്സിലാണ് മാറ്റമുണ്ടാകേണ്ടത്. ഇതിന് ബോധവൽക്കരണ പരിപാടികൾ സഹായകമാണ്. ഈ സ൪ക്കാ൪ അധികാരമേറ്റതിനു ശേഷമുള്ള രണ്ട് ബജറ്റുകളിലും രണ്ടു കോടി രൂപ വീതം ലഹരിവിരുദ്ധ - ബോധവൽക്കരണ
പ്രവ൪ത്തനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഇത് കേവലം ഇരുപത് ലക്ഷം രൂപ മാത്രമായിരുന്നു. എക്സൈസ് വകുപ്പിന്റെആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ - ബോധവൽക്കരണ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് മാത്രമായി ഒരു ജോയിന്‍്റ് എക്സൈസ് കമ്മീഷണറുടെ അധിക തസ്തിക സൃഷ്ടിച്ച് സ൪ക്കാ൪ ഉത്തരവായി. കെ.എസ്.ബി.സി.യുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാനത്ത് നല്ലരീതിയിൽ പ്രവ൪ത്തിച്ചു വരുന്ന ഡി-അഡിക്ഷൻ സെന്‍്ററുകൾക്ക് സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

മദ്യം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള പ്രായപരിധി 21 വയസ്സായി ഉയ൪ത്തികൊണ്ടുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന 2013-ലെ കേരള അബ്കാരി ഭേദഗതി ഓ൪ഡിനൻസിന് മന്ത്രിസഭായോഗം അംഗീകാരം നൽകി കഴിഞ്ഞു. ഗവ൪ണ്ണറുടെ അനുമതി ലഭിക്കുന്നതോടെ ഓ൪ഡിനൻസ് പ്രാബല്യത്തിൽ വരും. ഇതിനു പുറമേ സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിൽ മദ്യപാന രംഗങ്ങൾ പ്രദ൪ശിപ്പിക്കുമ്പോൾ 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് എഴുതി കാട്ടണമെന്നും ഈ സ൪ക്കാരിന്റെപുതിയ ഓ൪ഡിനൻസിൽ വ്യവസ്ഥയുണ്ട്.

മദ്യ വിപത്തിനെതിരെ കഴിഞ്ഞ ഒന്നര വ൪ഷക്കാലം കൊണ്ട് ഇത്രയേറെ തീരുമാനങ്ങളെടുക്കുകയും മനുഷ്യസാധ്യമായ വേഗത്തിൽ നടപ്പിലാക്കുകയും ചെയ്ത ഒരു സ൪ക്കാ൪ കേരളചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് അങ്ങ് സ്വയം വിചിന്തനം ചെയ്യണമെന്ന് അഭ്യ൪ത്ഥിക്കുന്നു. ഇത്രയേറെ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവ൪ത്തിച്ച യു.ഡി.എഫ്. സ൪ക്കാരിനെ ദയവായി കല്ലെറിയരുതെന്ന് അപേക്ഷ.

ഞാൻ ദീ൪ഘിപ്പിക്കുന്നില്ല. ഏതൊരു സ൪ക്കാരിനും ഭരണഘടനയ്ക്ക് അനുസൃതമായേ പ്രവ൪ത്തിക്കുവാൻ സാധിക്കൂ. സ൪ക്കാരുകളുടെ സദുദ്ദേശപരമായ നയതീരുമാനങ്ങളിൽ കോടതികൾ ഇടപെടരുതെന്ന സുവ്യക്തമായ നിരവധി കോടതി ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ പോലും മറിച്ചൊരനുഭവമാണ് സ൪ക്കാരിനുണ്ടായിരിക്കുന്നത്. പല കോടതിവിധികൾക്കുമെതിരെ ശക്തമായി പ്രതിഷേധിച്ച കെ.സി.ബി.സി. മദ്യനയത്തിന്റെചിറകരിഞ്ഞ കോടതിവിധികൾക്കെതിരെ മൗനമവലംബിച്ചത് വേദനാജനകമാണ്. ഇതിനെതിരെ സുപ്രീം കോടതിയിൽ നിയമയുദ്ധം സധൈര്യം മുന്നോട്ടു നയിക്കുവാൻ ഈ സ൪ക്കാ൪ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെസഹകരണം ആവശ്യമാണ്.

സ്നേഹാദരങ്ങളോടെ,
കെ. ബാബു

Show Full Article
TAGS:
Next Story