അബ് ഹ: അബ് ഹ എയ൪പോ൪ട്ട്-വാദിയാൻ റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ പൈപ്പ് ലൈൻ അപകടത്തിൽ ഏഷ്യൻ വംശജൻ മരിച്ചു. ജല ശുദ്ധീകരണ ശാലയിൽ 14 മീറ്റ൪ ആഴത്തിലുള്ള പൈപ്പിൽ വെൽഡിങ് ജോലി ചെയ്തു കൊണ്ടിരിക്കെ പൈപ്പിലേക്ക് പെട്ടെന്ന് വെള്ളം വന്നാണ് അപകടമുണ്ടായത്.
ജിസാനിൽ നിന്ന് വരുന്ന വെള്ളം രണ്ടാം ഘട്ടം ശുദ്ധീകരിച്ച് കുടിക്കാനുപയോഗിക്കുന്നതിനുള്ള പ്ളാൻറിലേക്ക് പോകുന്ന പൈപ്പിനകത്താണ് ജോലിക്കാ൪ അകപ്പെട്ടത്. ഫയ൪ഫോഴ്സും റെഡ്ക്രസൻറും വളരെ പണിപ്പെട്ടാണ് പൈപ്പിനകത്തു പെട്ടവരെ പുറത്തെടുത്തതെന്ന് ഫയ൪ഫോഴ്സ് കേണൽ മുഹമ്മദ് പത്രകുറിപ്പിൽ പറഞ്ഞു. 14 മീറ്റ൪ താഴ്ചയിലുള്ള പൈപ്പിൻെറ മൂന്ന് മീറ്റ൪ പൊളിച്ചാണ് ജോലിക്കാരെ രക്ഷിക്കാനുള്ള ശ്രമം നടത്തിയതെങ്കിലും ഒരാളെ മാത്രമെ രക്ഷിക്കാനുയുള്ളു. രക്ഷപ്പെട്ട ഇന്ത്യക്കാരൻ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തു. സംഭവ സ്ഥലം വളരെ നേരം അടച്ചിട്ടിരിക്കുകയായിരുന്നു. രക്ഷാ പ്രവ൪ത്തനങ്ങൾക്ക് റെഡ്ക്രസൻറ് മേധാവി അഹ്മദ് ഇബ്രാഹിം നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2013 11:23 AM GMT Updated On
date_range 2013-02-27T16:53:52+05:30അബ് ഹയിലെ പൈപ്പ് ലൈന്‍ അപകടം: ഏഷ്യന്‍ വംശജന്‍ മരിച്ചു
text_fieldsNext Story