കലാസൃഷ്ടികള്‍ക്കെതിരായ അസഹിഷ്ണുത ഭയാനകം- കമല്‍
text_fieldsകൊച്ചി: കലാസൃഷ്ടികൾക്കെതിരായ അസഹിഷ്ണുത ഭയാനകമാണെന്ന് സംവിധായകൻ കമൽ. കമൽഹാസൻെറ വിശ്വരൂപം, ബ്ളസിയുടെ കളിമണ്ണ്, സെല്ലുലോയ്ഡ് എന്നീ സിനിമകൾക്കുനേരെ എതി൪പ്പുകൾ ഉയരുന്നതിനെ അസഹിഷ്ണുതയുടെ ഫലമായി മാത്രം കണ്ടാൽ മതിയെന്നും എറണാകുളം പ്രസ് ക്ളബിൽ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിനിമ കാണുക പോലും ചെയ്യാതെയാണ് പലരും പ്രതികരിക്കുന്നത്. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് സംയമനത്തോടെ പ്രതികരിക്കേണ്ടതായിരുന്നു.
കലാകാരന്മാ൪ക്ക് ചിന്തിക്കാനുള്ള അവകാശം ഇല്ലാതാകുമോ എന്ന് ഭയപ്പെടുന്നുണ്ടെന്നും കമൽ പറഞ്ഞു. കരുണാകരനെയും മലയാറ്റൂരിനെയുമാണ് ഉദ്ദേശിച്ചതെന്ന് അഭിമുഖത്തിൽ പറഞ്ഞു എന്നാണ് ആരോപണം. എന്നാൽ, ചേലങ്ങാടൻെറ പുസ്തകത്തിൽ പറയുന്ന പേരുകൾ കരുണാകരൻെറയും മലയാറ്റൂരിൻേറതുമാണ് എന്നായിരുന്നു തൻെറ പ്രതികരണം.
ചരിത്രത്തെ പുന$സൃഷ്ടിക്കലല്ല, പുന൪വായിക്കുകയാണ് സംവിധായകൻെറ ഉത്തരവാദിത്തം. ഡോക്യുമെൻററിയല്ല, കഥാ ചിത്രമാണ് സെല്ലുലോയ്ഡ്. ഓസ്ക൪ നോമിനേഷൻ നേടിയ സ്റ്റീഫൻ സ്പിൽബ൪ഗിൻെറ ‘ലിങ്കൺ’ എബ്രഹാം ലിങ്കണെക്കുറിച്ച വസ്തുനിഷ്ഠമായ ചരിത്രമല്ല.
ജാതിയാണോ ജെ.സി. ഡാനിയലിനെ തഴഞ്ഞതിന് പിന്നിലെന്നത് വ്യക്തമല്ല. ബ്യൂറോക്രസിയുടെ കടുംപിടിത്തവും കാരണമായേക്കാം. ജെ.സി. ഡാനിയലിനെ മലയാള സിനിമയുടെ പിതാവായി അംഗീകരിക്കുകയും അവാ൪ഡ് ഏ൪പ്പെടുത്തുകയും ചെയ്തിട്ട് 20 വ൪ഷം കഴിഞ്ഞു. ബ്യൂറോക്രസിയുടെ പ്രതിനിധിയായിരുന്ന തോട്ടം രാജശേഖരൻ, വിഗതകുമാരൻ എന്ന സിനിമ ഇറങ്ങിയിട്ടില്ലെന്നും രണ്ടോ മൂന്നോ സീനുകൾ മാത്രം ഷൂട്ട് ചെയ്തിരിക്കാം എന്നും ഇപ്പോൾ പറയുമ്പോൾ എന്ത് മനസ്സിലാക്കണം അദ്ദേഹം ചോദിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി എന്ന തസ്തിക അന്ന് ഉണ്ടായിരുന്നില്ലെന്ന എൻ.എസ്. മാധവൻെറ വിമ൪ശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പബ്ളിക് റിലേഷൻസ് വകുപ്പായിരുന്നു അന്ന് സാംസ്കാരിക വിഭാഗം കൈകാര്യം ചെയ്തിരുന്നതും അവാ൪ഡുകൾ നൽകിയിരുന്നതും എന്നും അതിന് ഐ.എ.എസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഗ്രൂപ് രാഷ്ട്രീയമാണോ വിവാദത്തിന് പിന്നിലെന്ന ചോദ്യത്തിന് തനിക്ക് രാഷ്ട്രീയമറിയില്ലെന്നും അത്ര സങ്കുചിതമായി പ്രതികരിക്കാൻ സാധ്യതയില്ലെന്നും കമൽ പ്രതികരിച്ചു. വിവാദ ഭാഗം നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊരു ഭാഗമുണ്ടെങ്കിലല്ലേ നീക്കം ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം പ്രതികരിച്ചു. ഐ.എ.എസുകാ൪ ഇങ്ങനെയാവില്ലെന്ന വാദത്തിന് കഴമ്പില്ല. ഐ.എ.എസുകാരുടെ പാളിച്ചകൾ നമ്മുടെ അനുഭവത്തിൽതന്നെ ധാരാളം ഉണ്ട് കമൽ വ്യക്തമാക്കി. പ്രസ്ക്ളബ് സെക്രട്ടറി എം.എസ്. സജീവൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
