സനല്‍രാജിന്‍െറ ദുരൂഹ മരണം: സി.പി.എം പ്രക്ഷോഭത്തിന്
text_fieldsപയ്യോളി (കോഴിക്കോട്) : പാ൪ട്ടി പ്രവ൪ത്തകൻെറ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭത്തിലേക്ക്. സി.പി.എം പ്രവ൪ത്തകൻ അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ സനൽ രാജിനെ (25) കഴിഞ്ഞ ദിവസം റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മരണത്തിന് ഉത്തരവാദി ക്രൈംബ്രാഞ്ചും ആ൪.എസ്.എസുമാണെന്ന് സനൽരാജിൻെറ വീട് സന്ദ൪ശിച്ച ശേഷം പയ്യോളിയിൽ നടത്തിയ വാ൪ത്താസമ്മേളനത്തിൽ സി.പി.എം നേതാക്കൾ ആരോപിച്ചു. എളമരം കരീം എം.എൽ.എയുടെ നേതൃത്വത്തിൽ എം.എൽ.എമാരും പാ൪ട്ടി നേതാക്കളുമടങ്ങിയ സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിലെത്തിയത്.
സനൽരാജിൻേറത് സ്വാഭാവിക മരണമല്ല; പക പോക്കൽ കൊലപാതകമാണെന്ന് എളമരം കരീം പറഞ്ഞു. ബി.എം.എസ് പ്രവ൪ത്തകൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാരംഭ ഘട്ടത്തിൽ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത സനൽരാജിനെ 14 ദിവസം ക്രൂരമായി പീഡിപ്പിച്ചു. തെളിവ് ലഭിക്കാത്തതിനെ തുട൪ന്ന് വിട്ടയച്ചു. ഇപ്പോൾ ആ൪.എസ്.എസിൻെറ സമ്മ൪ദ ഫലമായി മനോജ് വധക്കേസ് തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സനൽരാജിനെ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി നേതാക്കൾ പറഞ്ഞു. സനൽരാജിനെ മൂന്നു തവണ കോഴിക്കോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മനോജ് വധക്കേസിൽ പ്രതികളാക്കാൻ സി.പി.എം നേതാക്കളുടെ പേരു പറയാൻ അന്വേഷണ ഉദ്യോഗസ്ഥ൪ നി൪ബന്ധിച്ചു. എന്നാൽ, അസത്യം പറയാൻ സനൽരാജ് തയാറായില്ല. സി.പി.എമ്മിൽനിന്ന് രാജിവെച്ച് ആ൪.എസ്.എസിൽ ചേരാനും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥ൪ സനൽരാജിനോട് പറഞ്ഞതായി എളമരം കരീം ആരോപിച്ചു. നാലാം തവണ ചോദ്യം ചെയ്യാനായി ബുധനാഴ്ച വരണമെന്ന രീതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ൪ സനൽരാജിന് നി൪ദേശം നൽകിയിരുന്നതായും കരീം പറഞ്ഞു.
അയനിക്കാട് പ്രദേശത്ത് പാ൪ട്ടി പ്രവ൪ത്തക൪ക്ക് വഴി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ആ൪.എസ്.എസ് ഭീഷണി നേരിട്ടാണ് പ്രവ൪ത്തകരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. ആ൪.എസ്.എസ് ഭീഷണി നേരിടാൻ പാ൪ട്ടി പ്രക്ഷോഭം സംഘടിപ്പിക്കും.
28ന് രാവിലെ 10ന് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാ൪ച്ച് നടക്കും. മാ൪ച്ച് മൂന്നിന് അയനിക്കാട് സനൽരാജിൻെറ വീടിൻെറ സമീപത്ത് നടക്കുന്ന പാ൪ട്ടി സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പങ്കെടുക്കും. മാ൪ച്ച് ഏഴിന് സി.പി.എം നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനവും പൊതുയോഗവും നടക്കുമെന്നും നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എം.എൽ.എമാരായ കെ. ദാസൻ, പുരുഷൻ കടലുണ്ടി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഗിരീഷ്, സി.പി.എം ഏരിയാ സെക്രട്ടറി ടി. ചന്തു എന്നിവ൪ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ. ലതിക എം.എൽ.എ, കെ.കെ. ദിനേശൻ, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവ൪ സനൽരാജിൻെറ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
