സൈപ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നികോസിന് വിജയം
text_fieldsനികോഷ്യ: ദക്ഷിണ മെഡിറ്ററേനിയൻ ദ്വീപ് രാജ്യമായ സൈപ്രസിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക പാ൪ട്ടിയായ ഡെമോക്രാറ്റ് റാലിയുടെ നേതാവ് നികോസ് അനസ്താസ്യാദെസ് വിജയിച്ചതായി ഔദ്യാഗിക ടെലിവിഷൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം 57.5 ശതമാനം വോട്ട് നേടിയിരുന്നു.
മുഖ്യ എതിരാളി കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാ൪ഥി സ്റ്റാവറോസ് മലാസിന് 42.5 ശതമാനം വോട്ട് ലഭിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നികോസിനെ കാത്തിരിക്കുന്നത്. യൂറോപ്യൻ യൂനിയൻെറ സാമ്പത്തിക ഉത്തേജന പാക്കേജിനും അന്താരാഷ്ട്ര നാണയനിധിയുടെ സഹായത്തിനുമുള്ള ശ്രമങ്ങൾ ഊ൪ജിതപ്പെടുത്തുക എന്നതാണ് പുതിയ പ്രസിഡൻറിൻെറ പ്രധാന ദൗത്യം.
സൈപ്രസിൻെറ വിശ്വാസ്യത പുന$സ്ഥാപിക്കുകയാണ് തൻെറ ആദ്യ മുൻഗണനാ വിഷയമെന്ന് തലസ്ഥാനമായ നികോസിയയിൽ നടത്തിയ വിജയപ്രസംഗത്തിൽ നികോസ് വ്യക്തമാക്കി. യൂറോപ്യൻ യൂനിയനുമായി ഒത്തൊരുമിച്ച് പ്രവ൪ത്തിക്കാനും ഉത്തരവാദിത്തങ്ങൾ പരമാവധി പൂ൪ത്തീകരിക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. നികോസിൻെറ അനുയായികൾ നഗരത്തിലെങ്ങും ആഹ്ളാദ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
