ആദിവാസികള്‍ക്ക് റേഷന്‍ ഉറപ്പാക്കാന്‍ നിര്‍ദേശം
text_fieldsകൽപറ്റ: ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും അനുവദിച്ച റേഷൻ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കലക്ട൪ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി.
അനുവദനീയമായ അളവിൽ റേഷൻ സാധനങ്ങൾ വാങ്ങാത്ത കുടുംബങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാനും ഭക്ഷ്യോപദേശക സമിതി യോഗത്തിൽ കലക്ട൪ നി൪ദേശിച്ചു.
മാവേലി സ്റ്റോറുകളിലെ സാധനലഭ്യത ഉറപ്പാക്കൽ, ഹോട്ടലുകളിലെ വിലവിവരപ്പട്ടിക പ്രദ൪ശിപ്പിക്കൽ, ഹോട്ടൽ ഭക്ഷണത്തിൻെറ വിലനിയന്ത്രണം, ഹോട്ടലുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കൽ തുടങ്ങിയവ സംബന്ധിച്ചും കാര്യക്ഷമമായി പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കണം.
ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണഭട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. ദേവകി, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
