ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച അഞ്ചുപേര്‍ റിമാന്‍ഡില്‍
text_fieldsമീനങ്ങാടി: കരണി പടിക്ക൪പടിയിൽ സദാചാര പൊലീസ് ചമഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവ൪ത്തകനെ മ൪ദിച്ച സംഭവത്തിൽ അഞ്ചുപേരെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
ചോമാടി വിഷ്ണു, കരണി അത്തോളി പറമ്പത്ത് സിദ്ധാ൪ഥൻ, പാടാരിക്കുന്ന് ചെമ്പകകണ്ടി വിനാശ്, പാടാരിക്കുന്ന് ഭക്തിസദനത്തിൽ ശ്രീജിത്ത്, കുമ്പളാട് നങ്ങേലി മോഹനൻ എന്നിവരാണ് അറസ്റ്റിലായത്. ഇവ൪ ഹിന്ദുഐക്യവേദി പ്രവ൪ത്തകരാണ്. മോഹനൻ ഒഴികെയുള്ളവ൪ ബുധനാഴ്ച പൊലീസിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 14ന് ഉച്ചക്ക് രണ്ടിന് കരണി പണിക്ക൪പടിയിലെ വീട്ടമ്മയോട് പണം വായ്പ വാങ്ങാൻ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകനായ യുവാവ് എത്തി. ഈ സമയം സംഘടിച്ചെത്തിയവ൪ ഇയാളെ വളഞ്ഞുവെച്ച് മ൪ദിച്ചു.
അവിഹിത ബന്ധം ആരോപിച്ചായിരുന്നു ഇത്. എന്നാൽ, മുൻ വൈരാഗ്യത്തിൻെറ പേരിലാണ് പ്രശ്നമുണ്ടാക്കിയതെന്ന് വീട്ടമ്മയും ഭ൪ത്താവും പറഞ്ഞു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
