മില്‍മ ക്ഷീരകര്‍ഷക സുരക്ഷാ പദ്ധതി: ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചു
text_fieldsകൽപറ്റ: മിൽമ മലബാ൪ മേഖല യൂനിയൻ, യുനൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടത്തുന്ന ‘ക്ഷീരക൪ഷക സുരക്ഷ’ പദ്ധതിയുടെ ആനുകൂല്യം വ൪ധിപ്പിച്ചു.
ക്ഷീരക൪ഷക൪, മിൽമ ഡീല൪മാ൪ എന്നിവ൪ക്ക് അപകടംമൂലം മരണമോ, സ്ഥിരം അംഗവൈകല്യമോ സംഭവിക്കുമ്പോഴാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
പദ്ധതി പ്രകാരം പ്രാരംഭ ഘട്ടത്തിൽ പരമാവധി ഒരു ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. ഇത് അഞ്ചുലക്ഷം രൂപയായാണ് വ൪ധിപ്പിച്ചിരിക്കുന്നത്. അപകടംമൂലം മരണം സംഭവിച്ചാൽ അഞ്ചുലക്ഷം രൂപയും രണ്ട് കൈകൾ അല്ലെങ്കിൽ രണ്ട് കാലുകൾ അല്ലെങ്കിൽ രണ്ട് കണ്ണുകൾ എന്നിവ നഷ്ടപ്പെട്ടാൽ അഞ്ചുലക്ഷം രൂപയും ഒരു കാലോ, കൈയോ, കണ്ണോ പൂ൪ണമായും നഷ്ടപ്പെട്ടാൽ 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കും. ശരീരത്തിന് മൊത്തമായി സംഭവിക്കാവുന്ന സ്ഥിരവും പുന$സ്ഥാപിക്കപ്പെടാത്തതുമായ വൈകല്യത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂ൪, കാസ൪കോട് ജില്ലകളിലെ 69,000 കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിൻെറ പ്രീമിയം തുക പൂ൪ണമായും മിൽമയും ക്ഷീര സംഘങ്ങളും ഡീല൪മാരുമാണ് നൽകുന്നത്.
2011-12 വ൪ഷത്തിൽ പദ്ധതിയിൽ അംഗങ്ങളായിരുന്ന, വിവിധ അപകടങ്ങളിൽ മരിച്ച ശശിമല ക്ഷീര സംഘത്തിലെ കെ.കെ. ബെന്നി, കല്ലോടി ക്ഷീരസംഘത്തിലെ ബെന്നി ജോസഫ്, വരദൂ൪ ക്ഷീരസംഘത്തിലെ ഒ.കെ. ബാലൻ എന്നീ ക൪ഷകരുടെ അവകാശികൾക്ക് അപകട ഇൻഷുറൻസ് ആനുകൂല്യമായ അഞ്ചുലക്ഷം രൂപ വാകേരി ക്ഷീരോൽപാദക സഹ. സംഘത്തിൽ നടന്ന സെമിനാറിൽ മിൽമ ചെയ൪മാൻ പി.ടി. ഗോപാലക്കുറുപ്പ് കൈമാറി. ഇൻറൻസീവ് ഡെയറി ഡെവലപ്മെൻറ് പദ്ധതിയിലെ ധനസഹായ വിതരണം മലബാ൪ മേഖലാ യൂനിയൻ ജന. മാനേജ൪ ദാമോദരൻ നായരും, ഫാം സപ്പോ൪ട്ട് ധനസഹായ വിതരണം ജില്ലാ ക്ഷീര വികസന വകുപ്പ് ഡെ. ഡയറക്ട൪ ജോസ് ഇമ്മാനുവലും നി൪വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡൻറ് ഐ.ബി. മൃണാളിനി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
