ഓഫിസുകളില്‍ ഒപ്പിട്ട് മുങ്ങിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു
text_fieldsകൽപറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗവ. ഓഫിസുകളിലും സ്കൂളുകളിലും ദേശീയ പണിമുടക്ക് ദിവസങ്ങളിൽ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും ഒപ്പിട്ട് മുങ്ങി.
ഡൈസ്നോൺ ഒഴിവാക്കാനായിരുന്നു ഇത്. ഇതേസമയം, ഓഫിസിലെത്തി ഒപ്പിട്ടശേഷം സ്ഥലം വിടാൻ ശ്രമിച്ച ജീവനക്കാരെ സമരാനുകൂലികൾ തന്നെ രംഗത്തുവന്ന് ഓഫിസിലിരുത്തി. ഒപ്പിട്ട സ്ഥിതിക്ക് ഓഫിസ് സമയം കഴിഞ്ഞ ശേഷം പോയാൽ മതിയെന്നായിരുന്നു നി൪ദേശം. മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസിൽ ബുധനാഴ്ച ഒപ്പിട്ട് മുങ്ങാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ സമരക്കാ൪ പോകാനനുവദിച്ചില്ല. ഇതേതുട൪ന്ന് ഓഫിസ് സമയം വരെ അവ൪ ഓഫിസിലിരുന്നു.
പുൽപള്ളി വിജയ എൽ.പി, ഹൈസ്കൂൾ, ഹയ൪ സെക്കൻഡറി വിഭാഗങ്ങളിൽ 23 അധ്യാപകരാണ് ബുധനാഴ്ച ജോലിക്ക് ഹാജരായത്. ഒപ്പിട്ട് മടങ്ങാൻ ഇവരെ സമരക്കാ൪ അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
