ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കില്‍ സമരമെന്ന് ഐ.ഒ.സി ചേളാരി പ്ളാന്‍റ് തൊഴിലാളികള്‍
text_fieldsവള്ളിക്കുന്ന്: ഇന്ത്യൻ ഓയിൽ കോ൪പറേഷൻ ചേളാരി ബോട്ട്ലിങ് പ്ളാൻറിലെ തൊഴിലാളികൾക്ക് വെള്ളിയാഴ്ച ശമ്പളം ലഭിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് യൂനിയൻ നേതാക്കൾ. ജനുവരി 16 മുതൽ 31 വരെയുള്ള ശമ്പളം ചൊവ്വാഴ്ച നൽകണമെന്ന് കരാറുകാരന് ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് മലപ്പുറത്ത് നടന്ന ച൪ച്ചയിൽ ക൪ശന നി൪ദേശം നൽകിയിരുന്നു. എന്നാൽ, കലക്ടറുടെ നി൪ദേശം കാറ്റിൽ പറത്തി ചൊവ്വാഴ്ച വൈകുന്നേരമായിട്ടും കൂലി നൽകാൻ തയാറായില്ല. ഇതിൽ പ്രതിഷേധിച്ച് വൈകീട്ട് അഞ്ചരയോടെ തൊഴിലാളികൾ സീനിയ൪ പ്ളാൻറ് മാനേജ൪ ഉൾപ്പെടെയുള്ളവരെ ഉപരോധിക്കുകയും ചെയ്തു. തുട൪ന്ന് സ്ഥലത്തെത്തിയ തേഞ്ഞിപ്പലം എസ്.ഐ പി. മനോഹരൻ ഇടപെട്ടതിനെ തുട൪ന്നാണ് ശമ്പളം വെള്ളിയാഴ്ച നൽകാൻ തീരുമാനമായത്. എന്നാൽ, തൊഴിലാളി സമരത്തെ തുട൪ന്ന് അസിസ്റ്റൻറ് ലേബ൪ കമീഷണ൪ കൊച്ചിയിൽ വിളിച്ചുചേ൪ത്തതുൾപ്പെടെ ഒരുച൪ച്ചയിൽ പോലും കരാറുകാരൻ സി.ഒ. ജോൺസൺ പങ്കെടുത്തിട്ടില്ല. പകരം പ്രതിനിധിയെ അയക്കുകയാണ് ചെയ്തത്. ഇതിനാൽ ശമ്പള കാര്യത്തിൽ ലഭിച്ച ഉറപ്പിൽ തൊഴിലാളികൾക്ക് ആശങ്കയുണ്ട്. കേരളത്തിലെ മറ്റ് ബോട്ട്ലിങ് പ്ളാൻറിലെ തൊഴിലാളികളുമായി ചേ൪ന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനാ നേതാവ് കെ. ഗോവിന്ദൻകുട്ടി പറഞ്ഞു. കലക്ടറുടെ തീരുമാനത്തിന് പുല്ലുവില കൽപ്പിക്കാത്ത കരാറുകാരൻെറ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടും ചൊവ്വാഴ്ച ഫില്ലിങ് നടത്തിയത് ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താണ്.
രണ്ട് ദിവസം നടന്ന പണിമുടക്ക് കാരണം പ്ളാൻറിൻെറ പ്രവ൪ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഫില്ലിങ് മുടങ്ങിയാൽ പാചകക്ഷാമ പ്രതിസന്ധി വ൪ധിക്കും. ദിവസങ്ങളുടെ സമരത്തിനുശേഷം ചൊവ്വാഴ്ച മാത്രമാണ് ഫില്ലിങും ചരക്കുനീക്കവും നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
