സുല്‍ത്താനേറ്റിനെ കുറിച്ച് ബി.ബി.സി. പരമ്പര
text_fieldsമസ്കത്ത്: സുൽത്താനേറ്റിൻെറ ഭൂപ്രകൃതിയെയും മലനിരകളെയും മനുഷ്യവാസമില്ലാതെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളെയും അനാവരണം ചെയ്യുന്ന പരമ്പര ബി.ബി.സി. ഇന്ന് മുതൽ സംപ്രേഷണം ചെയ്യും. ബി.ബി.സി. രണ്ടിൽ രാത്രി ഒമ്പതിനാണ് പരിപാടിയുടെ സമയം. വൈൽഡ് അറേബ്യ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയുടെ സംവിധാനം നി൪വഹിച്ചിരിക്കുന്ന ചാഡെൻ ഹൻഡ൪ എന്ന് ആസ്ട്രേലിയൻ വന്യജീവിശാസ്ത്ര വിദഗ്ധനാണ്. അറബ് മേഖലയിലെ വന്യജീവികളളെ കുറിച്ചും, വന്യമായ സൗന്ദര്യമുള്ള പ്രദേശങ്ങളും, അസാധാരണ വ്യക്തിത്വങ്ങളുമെല്ലാം പരമ്പരയിൽ സ്ഥാനം പിടിക്കും. മൂന്ന് ഭാഗങ്ങളാണ് പരിപാടിക്കുള്ളത്. ആദ്യഭാഗത്തിന് ‘വൈൽഡ് അറേബ്യ’ എന്ന് തന്നെയാണ് പേര്. ‘ജുവൽ ഓഫ് അറേബ്യ’ എന്ന രണ്ടാം ഭാഗത്തിൽ അറബ് മേഖലയുടെ കടൽസമ്പത്തിനെ കുറിച്ചും സമുദ്രവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരെ കുറിച്ചുമായിരിക്കും. പണ്ട് കപ്പലിൽ വ്യാപാരത്തിനായി ലോകം ചുറ്റിയിരുന്ന അറബികളുടെ നാവിക പാരമ്പര്യം അന്വേഷിക്കുന്നതായിരിക്കുന്നത് കൂടിയാകും ഈ ഭാഗം. ‘ഷിഫ്റ്റിങ് സാൻഡ്’ എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ആധുനിക അറേബ്യയിലേക്ക് വിദേശസഞ്ചാരികളെ ആക൪ഷിക്കുന്ന ഘടകങ്ങളെ കുറിച്ചാണ് ഈ ഭാഗം പ്രതിപാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
