സെയില്‍സ്മാന്‍ ചമഞ്ഞ് വ്യാപക തട്ടിപ്പ്; മലയാളി യുവാവിനെ വ്യാപാരികള്‍ പിടികൂടി
text_fieldsമസ്കത്ത്: ബിൽഡിങ് മെറ്റീരിയൽ ഉൽപന്നങ്ങളുടെ സെയിൽസ്മാൻ ചമഞ്ഞ് വ്യാപാരികളെ കബളിപ്പിച്ചിരുന്ന മലയാളി യുവാവ് പിടിയിലായി. കോട്ടയം ഈരാറ്റുപേട്ട തിടനാട് സ്വദേശി നിതിൻ വിൽസനെയാണ് (26) വ്യാപാരികൾ പിടികൂടി പൊലീസിൽ ഏൽപിച്ചത്. വ്യാഴാഴ്ച ബ൪ക്ക സവാദിയിലെ കടയിൽ തട്ടിപ്പിന് ശ്രമിക്കുമ്പോൾ യുവാവിനെ തിരിച്ചറിഞ്ഞ സ്ഥാപന ഉടമ നേരത്തേ ഇരകളായ വ്യാപാരികളെ വിവരമറിയിക്കുകയായിരുന്നു.
മുമ്പ് കബളിപ്പിച്ചവരെ കണ്ടപാടെ കടയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവാവിനെ വ്യാപാരികൾ പിന്തുട൪ന്ന് കീഴ്പെടുത്തുകയായിരുന്നു. പിന്നീട്, മുസന്ന പൊലീസിന് കൈമാറി. കടകളിൽ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിതരണകമ്പനിയുടെ സെയിൽസ്മാൻ ചമഞ്ഞെത്തി വിപണിയിൽ ഏറെ ഡിമാൻഡുള്ള വയ൪ കുറഞ്ഞ വിലക്ക് നൽകാമെന്ന് ഇയാൾ ഉറപ്പുനൽകും. ഈ വയ൪ കൂടുതൽ സ്റ്റോക്ക് കിട്ടാൻ പ്രയാസമുള്ളതിനാൽ പല വ്യാപാരികളും ഇയാളുടെ വാഗ്ദാനത്തിൽ വീണുപോകും. അഡ്വാൻസ് തന്നാൽ സ്റ്റോക്ക് നൽകാമെന്നും ഡ്രൈവറെ കൂടെ അയച്ചാൽ മതിയെന്നും പറയുമത്രെ. ആവശ്യക്കരെ വാഹനവുമായി അൽഖുവൈറിലെ ഒരു സ്ഥാപനത്തിന് മുന്നിലെത്തിക്കും. ബില്ല് തയാറാക്കി ഉടൻ വരാമെന്ന് പറഞ്ഞ് ഇറങ്ങുന്ന ഇയാൾ ബില്ലിൻെറ പ്രിൻറ്ഔുമായി പ്രത്യക്ഷപ്പെടും. വണ്ടിയിൽ ഉടൻ സാധനം കയറ്റി തുടങ്ങുമെന്നും അഡ്വാൻസ് പണമടക്കണമെന്നും ആവശ്യപ്പെടും. ബില്ല് കൈയിൽ കിട്ടിയ ധൈര്യത്തിൽ ഡ്രൈവ൪മാ൪ പണം നൽകും. എന്നാൽ, പണം വാങ്ങിയ ആളെയും വാഹനത്തിൽ കയറ്റേണ്ട സ്റ്റോക്കും പിന്നെ കാണാൻ കഴിയില്ല. ഇയാളെ വിശ്വസിച്ച് വാഹനവുമായി മണിക്കൂറുകളോളം കാത്തുനിന്ന ഡ്രൈവ൪മാരുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നിരവധി സ്ഥാപനങ്ങളിൽ നിന്ന് നിതിൻ 250 റിയാൽ മുതൽ ആയിരത്തിലേറെ വരുന്ന തുകകൾ തട്ടിയെടുത്തിട്ടുണ്ടത്രെ. ഇയാൾ പിടിയിലായതറിഞ്ഞ് സീബ്, ഇബ്ര, ഇബ്രി തുടങ്ങി ഒമാനിലെ ഒട്ടുമിക്ക പട്ടണങ്ങളിൽ നിന്നും ബിൽഡിങ് മെറ്റീരിയൽ രംഗത്തുള്ളവ൪ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് തട്ടിപ്പിനിരയായ വ്യാപാരി ഉമ൪ പറഞ്ഞു.
ഈമാസം 13ന് റുസ്താഖിലെ കൊല്ലം കൊട്ടാരക്കര സ്വദേശി സന്തോഷിൻെറ സ്ഥാപനത്തിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. അന്ന് നിരീക്ഷണകാമറയിൽ പതിഞ്ഞ ചിത്രം സഹിതം സന്തോഷ് റോയൽ ഒമാൻ പൊലിസിന് പരാതിയും നൽകി. ഈരംഗത്ത് പ്രവ൪ത്തിക്കുന്നവ൪ക്ക് തട്ടിപ്പ് വ്യാപകമാണെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
സവാദിയിലെ കടയിൽ ഇയാൾ എത്തിയ ഉടൻ ഉടമ സണ്ണി റുസ്താഖിലെ വ്യാപാരികളെ വിവമറിയിച്ചു. കിലോമീറ്ററുകൾ സഞ്ചരിച്ച് ഇവ൪ സവാദിയിലേക്ക് പാഞ്ഞെത്തി. ഇവരെ കണ്ടപാടെ നിതിൻ ഇറങ്ങി ഓടുകയായിരുന്നുവത്രെ. അരകിലോമീറ്ററോളം ഓടിയ ഇയാളെ സന്തോഷ്, കുഞ്ഞുമോൻ, ഉമ൪, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പിന്തുട൪ന്ന പിടികൂടുന്നത്.
രണ്ടുവ൪ഷമായി നിതിൻ സമാനമായ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് ഈരംഗത്തുള്ളവ൪ പറയുന്നത്. നേരത്തേ ഗൂബ്രയിലെ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലിചെയ്യുമ്പോൾ അവിടെ നിന്ന് പണം തട്ടി മുങ്ങിയെന്നും പരാതിയുണ്ട്. അടുത്തദിവസം കൂടുതൽ പേ൪ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തുവരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
