Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഫ്സലിന്റെ മൃതദേഹം...

അഫ്സലിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ സമ്മര്‍ദം; സുപ്രീംകോടതിയില്‍ ഹരജി

text_fields
bookmark_border
അഫ്സലിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ സമ്മര്‍ദം; സുപ്രീംകോടതിയില്‍ ഹരജി
cancel

ന്യൂദൽഹി: അഫ്സൽ ഗുരുവിനെ രഹസ്യമായി തൂക്കിലേറ്റിയ സംഭവത്തോടെ കേന്ദ്രസ൪ക്കാറിന്റെ ജമ്മു-കാശ്മീ൪ നയതന്ത്രം ഒരിക്കൽക്കൂടി പാളി. രണ്ടു വ൪ഷം മുമ്പ് കശ്മീരിൽ നടന്ന വ്യാപക അക്രമങ്ങൾക്കുശേഷം ഏറെ പണിപ്പെട്ട് സ്ഥിതിഗതികൾ നേരെയാക്കാൻ നടത്തിയ ശ്രമം ഏതാണ്ട് ഫലം കണ്ടിരുന്നു. എന്നാൽ, അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതോടെ കേന്ദ്രത്തിന്റെ വിശ്വാസവ൪ധക നടപടികൾ പാളം തെറ്റി. കശ്മീരിലെ അന്തരീക്ഷം വീണ്ടും കലങ്ങി.
2010ൽ സൈന്യത്തിന്റെ അതിക്രമങ്ങളെ തുട൪ന്ന് മാസങ്ങൾ നീണ്ട സംഘ൪ഷമാണ് പൊട്ടിപ്പുറപ്പെട്ടത്.
തെരുവിലിറങ്ങിയ യുവരോഷം അടക്കാൻ സ൪ക്കാറിന്റെ മാത്രം ശ്രമംകൊണ്ട് കഴിഞ്ഞില്ല. വിശ്വാസം വീണ്ടെടുക്കുന്നതിന് സ൪വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കുന്നതടക്കം വിവിധ നടപടികൾ ആവശ്യമായി വന്നു. വിവിധ ഗ്രൂപ്പുകളും മറ്റുമായി സംസാരിച്ച് പരിഹാര നടപടികൾ നി൪ദേശിക്കാൻ മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിക്കുകയും ചെയ്തു. അവരുടെ റിപ്പോ൪ട്ടിൽ കാര്യമായ നടപടികളൊന്നും സ൪ക്കാ൪ സ്വീകരിച്ചിട്ടില്ല. അതിനൊപ്പം, രഹസ്യമായ തൂക്കിലേറ്റൽ കാര്യങ്ങൾ കുഴച്ചുമറിച്ചുവെന്ന് മധ്യസ്ഥ സംഘത്തിൽ ഉണ്ടായിരുന്നവ൪ തന്നെ പരസ്യമായി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസമാ൪ജിച്ച് മുന്നോട്ടുനീങ്ങാനുള്ള സ൪ക്കാ൪ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് അഫ്സലിന്റെ തൂക്കിലേറ്റൽ എന്ന് മധ്യസ്ഥ സംഘത്തിൽ അംഗമായിരുന്ന ദിലീപ് പദ്ഗോങ്ക൪ പറഞ്ഞു.
അഫ്സലിന്റെ വധശിക്ഷ നടപ്പാക്കിയ രീതിയോട് ജമ്മു-കശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ലയും പ്രധാന പ്രതിപക്ഷമായ പി.ഡി.പിയുടെ നേതാവ് മെഹ്ബൂബ മുഫ്തിയും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് സെയ്ഫുദ്ദീൻ സോസും കേന്ദ്രസ൪ക്കാറിനെ വിമ൪ശിച്ചു. കശ്മീരിലെ പൊതുവികാരം മുൻനി൪ത്തിയാണ് സംസ്ഥാന സ൪ക്കാറും രാഷ്ട്രീയ പാ൪ട്ടികളും ഈ നിലപാട് പ്രകടിപ്പിക്കുന്നത്. അഫ്സലിന് പാ൪ലമെന്റ് ആക്രമണവുമായി ബന്ധം തന്നെ ഇല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവ൪ക്കിടയിലേക്കാണ്, രഹസ്യമായി തൂക്കിലേറ്റപ്പെട്ട വാ൪ത്ത എത്തിയത്. തിഹാ൪ ജയിൽ വളപ്പിൽ അടക്കം ചെയ്ത മൃതദേഹം വിട്ടുകിട്ടണമെന്ന മുറവിളി കശ്മീരിൽ ശക്തമാവുന്നത് കേന്ദ്രസ൪ക്കാറിന് പുതിയ പ്രതിസന്ധിയായി. കുടുംബ്ധിനൊപ്പം വിവിധ ഗ്രൂപ്പുകളിൽനിന്ന് ആവശ്യം വ൪ധിച്ചുവരുന്നത് മുളയിലേ നുള്ളാൻ, മൃതദേഹം വിട്ടുനൽകില്ലെന്ന് സ൪ക്കാ൪ ആവ൪ത്തിക്കുന്നുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് കുടുംബ്ധിന് അഫ്സലിനെ കാണാൻ സൗകര്യമൊരുക്കുന്നതിനോ, അവരെ മുൻകൂട്ടി വിവരമറിയിക്കുന്നതിനോ സ൪ക്കാ൪ താൽപര്യപ്പെട്ടില്ല. വൈകാരികത ആളിക്കത്താൻ ഇടയാക്കുമെന്ന് ഭയന്ന് മൃതദേഹം വിട്ടുകൊടുക്കാനും സ൪ക്കാ൪ തയാറല്ല.
എന്നാൽ, മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യം സുപ്രീംകോടതി കയറിയിരിക്കയാണ്. കുടുംബ്ധിന് അഫ്സലിന്റെ മൃതദേഹം കൈമാറാൻ കേന്ദ്രസ൪ക്കാറിന് നി൪ദേശം നൽകണമെന്നും വധശിക്ഷ നടപ്പാക്കുമ്പോൾ ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കുന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കണമെന്നുമാണ് സുപ്രീംകോടതിയിൽ സമ൪പ്പിച്ച ഒരു പൊതുതാൽപര്യ ഹരജിയിലെ ആവശ്യം. മൃതദേഹം കുടുംബ്ധിന് വിട്ടുകൊടുക്കണമെന്ന് ഹു൪റിയത് കോൺഫറൻസ് നേതാവ് സയ്യിദ് അലിഷാ ഗീലാനി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബുധനാഴ്ച കടകൾ അടച്ച് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം, മൃതദേഹം വിട്ടുകിട്ടുന്നതു വരെ സമരം തുടരുമെന്നും അറിയിച്ചു.
അഫ്സലിനെ തൂക്കിലേറ്റിയതു മുതൽ ഒമ്പതു ദിവസം നീണ്ട ക൪ഫ്യൂ കഴിഞ്ഞ ദിവസം പിൻവലിച്ചെങ്കിലും പുൽവാമ, കുൽഗാം ജില്ലകളിലടക്കം ഏതാനും നഗരങ്ങളിൽ വീണ്ടും ക൪ഫ്യൂ ഏ൪പ്പെടുത്തേണ്ടിവന്നത് കലങ്ങുന്ന കശ്മീ൪ സാഹചര്യങ്ങളാണ് വെളിവാക്കുന്നത്. ഇതിനെതിരെ ഫേസ്ബുക് നിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കയാണ് കേന്ദ്ര സ൪ക്കാ൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story