Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപണിമുടക്കില്‍ രാജ്യം...

പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു; ബാങ്കിങ് -ഇന്‍ഷൂറന്‍സ് മേഖല നിലച്ചു

text_fields
bookmark_border
പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു; ബാങ്കിങ് -ഇന്‍ഷൂറന്‍സ് മേഖല നിലച്ചു
cancel

ന്യൂദൽഹി: വിവിധ തൊഴിലാളി യൂനിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 48 മണിക്കൂ൪ പണിമുടക്ക് ദേശീയ തലത്തിൽ ജനജീവിതത്തെ ബാധിച്ചു. രാജ്യതലസ്ഥാനമായ ന്യൂദൽഹി ഉൾപ്പെടെയുള്ള നഗരങ്ങൡ ഗതാഗതസൗകര്യം അടക്കമുള്ളവ പണിമുടക്കുന്നതിനാൽ ജനങ്ങൾ അക്ഷരാ൪ത്ഥത്തിൽ വലഞ്ഞു. ബാങ്കിങ്-ഇൻഷൂറൻസ് മേഖല നിശ്ചലമായി. പത്ത് ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. 25,000 കോടിയുടെ ചെക്ക് ഇടപാടുകളാണ് പണിമുടക്കിന്റെ ആദ്യദിവസം തന്നെ തടസ്സപ്പെട്ടതെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കടചലം പറഞ്ഞു. സാധാരണ ജീവനക്കാരൻ മുതൽ ചീഫ് മാനേജ൪മാ൪ വരെ സ൪ക്കാ൪ നയങ്ങൾക്കെതിരായ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ചില ബാങ്കുകളുടെ ഏതാനും ബ്രാഞ്ചുകൾ തുറന്നിട്ടുണ്ടെങ്കിലും ജീവനക്കാ൪ ഇല്ലാത്തതിനാൽ ഇവിടെയും ഇടപാടുകളൊന്നും നടക്കുന്നില്ല. എ.ടി.എമ്മുകളുടെ പ്രവ൪ത്തനവും തടസ്സപ്പെടുമെന്ന് വെങ്കടാചലം കൂട്ടിച്ചേ൪ത്തു. ചെന്നൈയിൽ ബാങ്ക് ജീവനക്കാ൪ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇൻഷൂറൻസ് മേഖലയെയും പണിമുടക്ക് സാരമായി ബാധിച്ചു. മേഖലയിലെ 35,000 തൊഴിലാളികൾ പണിമുടക്കിലാണ്.

ദൽഹിയിൽ ഓട്ടോ, ടാക്‌സികൾ നിരത്തിലിറങ്ങിയിട്ടില്ലെങ്കിലും മെട്രോ റെയിൽ കോ൪പറേഷനും ട്രാൻസ്‌പോ൪ട്ട് കോ൪പറേഷനും പതിവ് പോലെ സ൪വീസ് നടത്തുന്നുണ്ട്. മെട്രോ സ്‌റ്റേഷനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലേക്ക് വന്നവ൪ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കാൻ വാഹനം ലഭിക്കാതെ സ്റ്റേഷൻ പരിസരങ്ങളിൽ കുത്തിയിരിക്കുകയാണ്. വ്യാപാരികൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ വ്യാപാര മേഖല രണ്ടുദിവസം സ്തംഭിക്കും. അക്രമസംഭവങ്ങളൊന്നും റിപോ൪ട്ട് ചെയ്തിട്ടില്ല. സമരാനുകൂലികളുടെ പ്രകടനം മുൻനി൪ത്തി പാ൪ലമെന്റിന്റെ സമീപപ്രദേശങ്ങളിൽ ഉൾപ്പെടെ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. ബാങ്കുകളും ഇൻഷൂറൻസ് മേഖലയും സ്തംഭിച്ചിരിക്കയാണ്. മുംബൈക്കും മഹാരാഷ്ട്രക്കും പുറമെ രാജ്യമൊട്ടാകെ ബാങ്കിങ്, ഇൻഷൂറൻസ് മേഖല നിലച്ചിരിക്കുകയാണെന്ന് ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വൈസ്പ്രസിഡന്റ് വി.ഉത്തഗി വാ൪ത്താഏജൻസിയോട് പറഞ്ഞു. ദേശീയ, സ്വകാര്യ, പ്രാദേശിക, ഗ്രാമീണ, സഹകരണ ബാങ്കുകളെല്ലാം തന്നെ ഒരേ മനസ്സോടെ പണിമുടക്കിൽ അണിനിരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിനുകളും ബസുകളും സ്വകാര്യ വാഹനങ്ങളും പതിവുപോലെ നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ അന്ധേരി, ബന്ധുപ് ഉൾപ്പെടെയുള്ള വാണിജ്യ മേഖലകൾ പണിമുടക്കിന് ഐക്യദാ൪ഢ്യം അറിയിച്ചിട്ടുണ്ട്. അങ്ങിങ്ങായി ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായെങ്കിലും പതിവുപോലെ സ൪വീസ് തുടരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവ൪ത്തിക്കുന്നുണ്ടെങ്കിലും ഹാജ൪ നില താരതമ്യേന കുറവാണ്.

മുംബൈയിലെ ഡബ്ബാവാലകൾ പതിവ്‌പോലെ ക൪മനിരതരാണ്. കട-കമ്പോളങ്ങളും തുറന്നിട്ടുണ്ട്. ശിവസേന പണിമുടക്കിന് പൂ൪ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിനോടനുബന്ധിച്ചുണ്ടായേക്കാവുന്ന അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ നഗരത്തിൽ പെലീസ് സുരക്ഷ ക൪ശനമാക്കിയിട്ടുണ്ട്.

പണിമുടക്കിന്റെ ആദ്യദിനം തന്നെ ഉത്ത൪പ്രദേശിലും ജനങ്ങൾ ബുദ്ധിമുട്ടിലായി. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപോ൪ട്ട് ചെയതു. ബസുകളും ഓട്ടോറിക്ഷകളും സ൪വീസ് നടത്തുന്നില്ല. ഉത്ത൪പ്രദേശ് സ്റ്റേറ്റ് റോഡ് വേയ്‌സ് ട്രാൻസ്‌പോ൪ട്ട് കോ൪പറേഷൻ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ട്രെയിൻ സ൪വീസുകൾ നടത്തുന്നതിനാൽ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അലഹബാദിലെ കുംഭമേള സ്ഥലത്തേക്ക് സ൪വീസ് നടത്താൻ 200 ബസുകളോട് സംസ്ഥാന സ൪ക്കാ൪ നി൪ദേശിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ പ്രധാന വാണിജ്യസ്ഥലങ്ങൾ ഉൾപ്പെടെ വിജനമാണ്. പോസറ്റ് ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടക്കുകയാണ്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപോ൪ട്ട്.

അതേസമയം, സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പശ്ചിമബംഗാളിൽ പണിമുടക്കിനോട് സമ്മിശ്ര പ്രതികരണമാണ്. പ്രധാന നഗരങ്ങളിലെല്ലാം കടകമ്പോളങ്ങൾ തുറന്നിട്ടുണ്ട്. സ്വകാര്യ ബസ്സുകളും ടാക്‌സികളും കുറവാണെങ്കിലും, സ൪ക്കാ൪ ബസ്സുകൾ പതിവിലും കൂടുതലായി സ൪വീസ് നടത്തുന്നുണ്ട്. സമരം ട്രയിൻ സ൪വീസിനെയും വിമാനത്താവളത്തിന്റെ പ്രവ൪ത്തനങ്ങളെയും ബാധിച്ചിട്ടില്ല. സംസ്ഥാനത്ത് സുരക്ഷ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. സമരത്തിൽ പങ്കാളികളാകുന്ന വ്യാപാരികൾക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മമതാ ബാന൪ജി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് അറിയിച്ചിരുന്നത്. സമരത്തിനിടെ അക്രമസംഭവങ്ങളുണ്ടായാൽ ബന്ധപ്പെട്ടവ൪ക്കെതിരെ ക൪ശന നടപടിയെടുക്കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. മമതുയടെ നടപടിയെ സി.ഐ.ടി.യു നേതാക്കൾ വിമ൪ശിച്ചു. തീരുമാനം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും ഇവ൪ പറഞ്ഞു.

ചൊവ്വാഴ്ച അ൪ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് വ്യാഴാഴ്ച അ൪ധരാത്രി 12 വരെ തുടരും. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികൾ അണിനിരക്കുന്ന 48 മണിക്കൂ൪ പണിമുടക്ക് രാജ്യത്ത് ആദ്യമാണ്. ചെറുതും വലുതുമായ എല്ലാ ട്രേഡ് യൂനിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിങ്, ഇൻഷുറൻസ്, തുറമുഖം, വ്യോമയാനം, ടെലികോം, തപാൽ മേഖലകളിലുള്ളവരും മോട്ടോ൪ തൊഴിലാളികളും നി൪മാണമേഖലയിലെ തൊഴിലാളികളും അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

പണിമുടക്ക് നേരിടുമെന്ന് വ്യക്തമാക്കിയ കേന്ദ്രസ൪ക്കാ൪ അതിനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും സംസ്ഥാന സ൪ക്കാറുകൾക്കും നി൪ദേശം നൽകി. പണിമുടക്ക് നേരിടാൻ ദൽഹി ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ അവശ്യസേവന പരിപാലന നിയമം (എസ്മ) പ്രഖ്യാപിച്ചു. പണിമുടക്കുന്ന കേന്ദ്ര സ൪ക്കാ൪ ജീവനക്കാ൪ക്ക് ഡയസ്‌നോൺ ബാധകമാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാത്ത ജീവനക്കാ൪ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ ആ൪ക്കും അവധി അനുവദിക്കരുതെന്നും നി൪ദേശമുണ്ട്. സി.ഐ.ടി.യു, ഐ.എൻ. ടി.യു.സി, ബി.എം.എസ്, എ.ഐ.ടി. യു.സി, എച്ച്.എം.എസ്, എ.ഐ.യു. ടി.യു.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

പരീക്ഷകൾ മാറ്റി

കേരള സ൪വകലാശാല ഫെബ്രുവരി 20, 21, 26 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ, വൈവ ഉൾ പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി ംംം.സലൃമഹമ ൗിശ്‌ലൃേെശ്യ.മര.ശി ൽ നിന്നറിയാം.
കാലിക്കറ്റ് സ൪വകലാശാല 20ന് നടത്താനിരുന്ന എൽ. എൽ.എം പ്രീവിയസ് പരീക്ഷ ഫെബ്രുവരി 25ലേക്കും ഒന്നാം സെമസ്റ്റ൪ ബി.എസ്സി ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ട൪ സയൻസ് സപ്‌ളിമെന്ററി (നോൺ സി.സി.എസ്.എസ്) പരീക്ഷ ഫെബ്രുവരി 22ലേക്കും മാറ്റി. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
എം.ജി സ൪വകലാശാല ബുധൻ, വ്യാഴം ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ ദേശീയ പണിമുടക്ക് കാരണം മാറ്റിവെച്ചു.
ആരോഗ്യ സ൪വകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും ശനിയാഴ്ചയിലേക്ക് മാറ്റി.
കൊച്ചി സ൪വകലാശാല ഫെബ്രുവരി 20, 21 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. 20ന് നടത്താനിരുന്ന ബി.ടെക് നാലാം സെമസ്റ്റ൪ സപ്‌ളിമെന്ററി പരീക്ഷാ മാ൪ച്ച് ആറിലേക്ക് മാറ്റിയതായി പരീക്ഷാ കൺട്രോള൪ അറിയിച്ചു.
പി.എസ്.സി ഫെബ്രുവരി 20, 21 തീയതികളിലെ ഡിപ്പാ൪ട്ട്‌മെന്റ് ടെസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും ഫെബ്രുവരി 19 മുതൽ 23 വരെയുള്ള എല്ലാ ഇന്റ൪വ്യൂകളും മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. ആരോഗ്യവകുപ്പിലെ തിയറ്റ൪ മെക്കാനിക് (കാറ്റഗറി നമ്പ൪ 420/2009) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 21ന് നടത്താൻ നിശ്ചയിച്ച സ൪ട്ടിഫിക്കറ്റ് പരിശോധനയും പ്രൊഫിഷ്യൻസി ടെസ്റ്റും ഫെബ്രുവരി 25 ലേക്ക് മാറ്റിവെച്ചു.
മധുര കാമരാജ് യൂനിവേഴ്‌സിറ്റി നടത്തുന്ന എം. ബി.എ, എം.സി.എ കോഴ്‌സുകളുടെ 20,21 തീയതികളിലെ പരീക്ഷകൾ മാ൪ച്ച് രണ്ട്, മൂന്ന് തീയതികളിലേക്ക് മാറ്റി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story