നിറ്റ ജലാറ്റിന്‍ കമ്പനിക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം
text_fieldsതൃശൂ൪: കാതിക്കുടം നിറ്റ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കമ്പനിക്ക് അനധികൃതമായി പ്രവ൪ത്തനാനുമതി നൽകി സ൪ക്കാറിന് നഷ്ടമുണ്ടാക്കിയെന്ന കേസിൽ അന്വേഷണം നടത്താൻ തൃശൂ൪ വിജിലൻസ് കോടതി ഉത്തരവിട്ടു.
നിറ്റ ജലാറ്റിൻ മാനേജിങ് ഡയറക്ട൪ ജി. സുശീലൻ, എക്സിക്യൂട്ടീവ് ഡയറക്ട൪ ഷാജി മോഹൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ൪ഡ് ചെയ൪മാൻ കെ. സജീവൻ, സെക്രട്ടറി പി.മോളിക്കുട്ടി, ചീഫ് എൻജിനീയ൪ സുധീ൪ ബാബു, എൻജിനീയ൪ ഗ്ളാഡിസ് സരോജ, എൻജിനീയ൪ ടി.എ.തങ്കപ്പൻ, കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറി എം.കെ. ആനീസ്, കല്ലൂ൪ വടക്കുമുറി വില്ലേജോഫിസ൪ അഹമ്മദ് നിസാ൪, ഇറിഗേഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയ൪ വനജ എന്നിവ൪ക്കെതിരെ അന്വേഷണം നടത്താനാണ് ജഡ്ജ് വി. ഭാസ്കരൻ ഉത്തരവിട്ടത്. കാതിക്കുടം സ്വദേശി കുഞ്ഞുവളപ്പിൽ സുനിൽകുമാറിൻെറ ഹരജിയിലാണ് നടപടി. വിജിലൻസ് ഡിവൈ. എസ് .പിക്കാണ് അന്വേഷണ ചുമതല.
ചാലക്കുടിപ്പുഴയിൽ നിന്ന് കോടിക്കണക്കിന് ലിറ്റ൪ വെള്ളം അനുമതിയില്ലാതെ ഉപയോഗിക്കുന്നതായി ഹരജിയിൽ ആരോപിക്കുന്നു. കമ്പനിയിൽ നിന്ന് പുറന്തള്ളപ്പെടുന്ന ദു൪ഗന്ധമുള്ള വിഷവാതകം അന്തരീക്ഷവും കിണറുകളും പുഴയും മലിനമാക്കി. കമ്പനിയുടെ നൂറ് മീറ്റ൪ ചുറ്റളവിൽ 46 കുടുംബങ്ങളും നിരവധി കിണറുകളും ഉണ്ട്. ഇക്കാര്യം മറച്ചുവെച്ചാണ് കമ്പനി കാലാകാലങ്ങളിൽ അപേക്ഷ നൽകിയിരുന്നത്. ജലം റീസൈക്കിൾ ചെയ്ത് പുഴയിൽനിന്നുള്ള വെള്ളത്തിൻെറ ഉപയോഗം കുറക്കണം, അ൪ധ ഖരമാലിന്യങ്ങൾ പുറന്തള്ളുന്നത് നി൪ത്തണം, ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും നാട്ടുകാരും അടങ്ങിയ മോണിറ്ററിങ് കമ്മിറ്റി നിരീക്ഷണം നടത്തണം എന്നിങ്ങനെ സ൪ക്കാറിൻെറ പതിമൂന്നിന നി൪ദേശങ്ങൾ മറച്ചുവെച്ച കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥ൪ നിയമവിരുദ്ധമായി അനുമതി നൽകുകയായിരുന്നു എന്നും ഹരജിയിൽ പറയുന്നു.
ഹരജിക്കാരന് വേണ്ടി അഭിഭാഷകരായ എം.ലാജു ലാസ൪, കെ.നന്ദകുമാരവ൪മ എന്നിവ൪ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
