അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ നടപ്പാക്കിയ രീതി ദൗര്‍ഭാഗ്യകരം -ഫാലി എസ്. നരിമാന്‍
text_fieldsന്യൂദൽഹി: കുടുംബത്തെ മുൻകൂട്ടി അറിയിക്കാതെ അഫ്സൽ ഗുരുവിൻെറ വധശിക്ഷ നടപ്പാക്കിയ രീതി ദൗ൪ഭാഗ്യകരമാണെന്ന് പ്രശസ്ത അഭിഭാഷകൻ ഫാലി എസ്. നരിമാൻ. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ഇത്തരം വിഷയങ്ങളെ മനുഷ്യത്വപരമായ രീതിയിൽ കാണണം. രാഷ്ട്രപതി ദയാഹരജി തള്ളിയാൽ കുറ്റവാളിയെ തൂക്കിലേറ്റുമെന്നത് തീ൪ച്ചയാണ്. എന്നാൽ, മനുഷ്യത്വപരമായ സങ്കൽപങ്ങളും രാജ്യത്തുണ്ട്. ജയിൽ നിയമപ്രകാരം സ്പീഡ്പോസ്റ്റ് വഴി കുടുംബത്തെ വിവരമറിയിച്ചുവെങ്കിലും ടെലിഫോണിലൂടെ വിവരമറിയിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. ടെലിഫോണിലൂടെ വിവരമറിയിക്കരുതെന്ന് ജയിൽ നിയമത്തിൽ പറയുന്നില്ല.
വധശിക്ഷക്ക് സ്റ്റേ നേടിയേക്കാം എന്ന് സ൪ക്കാരിലെ ചില൪ കരുതിയതുകൊണ്ടാകാം ടെലിഫോൺ വഴി വിവരമറിയിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഫ്സൽ ഗുരുവിൻെറ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച്, മൃതദേഹവും വഹിച്ച് പ്രകടനങ്ങളും മറ്റും നടത്താനുള്ള സാധ്യത പരിഗണിച്ചായിരിക്കണം ജയിലിൽതന്നെ ഖബറടക്കാനുള്ള സ൪ക്കാ൪ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ അത് നീതീകരിക്കാവുന്നതാണ്.
ഭാര്യയോടും മകനോടും യാത്രപറയാൻ അവസരം നൽകാതെ അഫ്സലിനെ തൂക്കിലേറ്റിയത് വഴി ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റുവോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ഉത്തരം. എന്നാൽ, ഇത് ബോധപൂ൪വം ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം വേണ്ടത്ര ഗൃഹപാഠം ചെയ്തില്ല. ഇത് ദൗ൪ഭാഗ്യകരമാണ്. ഭരണസംവിധാനത്തിൽ മൊത്തത്തിൽ എന്തോ കുഴപ്പമുണ്ട്. വധശിക്ഷ നി൪ത്തലാക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, ജഡ്ജിമാ൪ ഇതിനെ അനുകൂലിക്കുന്നില്ല, ജനങ്ങൾ അംഗീകരിക്കുന്നില്ല, രാഷ്ട്രപതിമാരും അംഗീകരിക്കുന്നില്ല എന്നായിരുന്നു മറുപടി. ആശയക്കുഴപ്പം നിറഞ്ഞ സാചര്യമാണ് ഇത്. നിലവിലെ സാഹചര്യത്തിൽ വധശിക്ഷ എന്ന വിഷയം അങ്ങനെതന്നെ വിടുന്നതാണ് നല്ലതെന്ന് ‘അപൂ൪വങ്ങളിൽ അപൂ൪വം’ എന്ന് തീരുമാനിക്കുന്നതിനെ പരാമ൪ശിച്ച് അദ്ദേഹം പറഞ്ഞു.
ഒരു ജഡ്ജി അപൂ൪വങ്ങളിൽ അപൂ൪വം എന്ന് വിധിക്കുമ്പോൾ മറ്റൊരു ജഡ്ജി അതിനോട് യോജിക്കണമെന്നില്ല. അതങ്ങനെതന്നെ വിടുന്നതാണ് നല്ലത്.
ജീവപര്യന്തം ശിക്ഷ എന്നത് ജീവിതകാലം മുഴുവൻ എന്നാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
