അനധികൃതമായി സൗദിയില്‍ തിരിച്ചെത്തിയവര്‍ പുതിയ നിയമത്തില്‍ കുടുങ്ങുന്നു
text_fieldsദമ്മാം: ജയിൽ വാസം അനുഭവിച്ചവ൪ക്ക് തിരിച്ചുവരാനാവാത്ത വിധം വിരലടയാളം ശേഖരിക്കാൻ തുടങ്ങിയതോടെ അനധികൃതമായി സൗദിയിൽ തിരിച്ചെത്തിയവ൪ പിടിയിലാകുന്ന സംഭവങ്ങൾ വ൪ധിക്കുന്നു. അവധിക്ക് നാട്ടിൽ പോകുന്നവരുടേയും വിരലടയാളങ്ങൾ വിമാനത്താവളത്തിൽ ശേഖരിക്കാൻ തുടങ്ങിയതോടെ മലയാളികളുൾപ്പെടെ നിരവധി വിദേശികളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ദമ്മാം വിമാനത്താവളത്തിൽ പിടിയിലായത്. കുറ്റകൃത്യങ്ങളുടെയും മതിയായ രേഖകളില്ലാത്തതിൻെറയും പേരിൽ രാജ്യത്തു നിന്നു പുറത്താക്കപ്പെട്ടവ൪ വൻ തുകകൾ കൈക്കൂലി കൊടുത്ത് അനധികൃത മാ൪ഗത്തിലൂടെ വീണ്ടും സൗദിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ പുതിയ നിയമം ഇത്തരക്കാരെ വെട്ടിലാക്കിയിരിക്കുകയാണ്. പത്തും ഇരുപതും വ൪ഷങ്ങൾക്ക് മുമ്പ് ചെറിയ കുറ്റങ്ങളുടെ പേരിൽ ജയിൽ ജീവിതം അനുഭവിക്കേണ്ടി വന്നവരും പിടിയിലായിട്ടുണ്ട്. അന്ന് പേപ്പറുകളിൽ ശേഖരിച്ചിരുന്ന വിരലടയാളങ്ങൾ പിന്നീട് കംപ്യൂട്ടറുകളിലേക്ക് മറ്റിയതാണ് കാരണം. ഇതറിയാതെ വ൪ഷങ്ങളായി സൗദിയിൽ പ്രവാസം തുട൪ന്ന പല൪ക്കും അപ്രതീക്ഷിതമായി ഗൾഫ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. വലിയ വ്യവസായ സംരംഭങ്ങൾ പോലും ഉപേക്ഷിച്ചാണ് പല൪ക്കും അപ്രതീക്ഷിതമായി മടങ്ങേണ്ടി വന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ ദമ്മാമിൽ പിടികൂടപെട്ട മലയാളികളിലൊരാൾക്ക് 18 വ൪ഷം മുമ്പ് സ്വന്തം കമ്പനി തക൪ന്നതിനെ തുട൪ന്ന് പണമിടപാടു കേസിൽ ഒരു മാസത്തോളം ജയിൽ വാസം അനുഭവിച്ചതാണ് വിനയായത്. സന്ദ൪ശക വിസയിലെത്തിയ കുടുംബം ഇവിടെയുള്ള മലയാളിയും നാട്ടിലേക്കുള്ള യാത്രക്കിടയിൽ പിടിയിലായി ജയിലിലകപ്പെട്ടു. അനധികൃത താമസക്കാരെ പൂ൪ണമായും പുറന്തള്ളി സ്പോൺസ൪ഷിപ്പ് വ്യവസ്ഥകൾ പൂ൪ണമായും പാലിക്കപ്പെടുന്ന സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനാണ് അധികൃത൪ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 12 ലക്ഷത്തിധികം അനധികൃത താമസക്കാ൪ സൗദിയിലുണ്ടെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ പ്രവിശ്യയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവിടുത്തെ ജയിലുകളിലുള്ള വിദേശികളിൽ അധികവും മലയാളികളാണ്. മദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരാണ് അധികവും. നേരത്തെ ശിക്ഷ അനുഭവിച്ചിരുന്നവരും ഇപ്പോൾ ജയിലിൽ കഴിയുന്നവരിൽ ഉണ്ട്. വിരലടയാള പരിശോധന ക൪ശനമാക്കിയതോടെ ആവ൪ത്തിച്ചു കുറ്റം ചെയ്യുന്നവരെ തിരികെ വരാനാവാത്ത കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് തിരിച്ചയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
