സ്വദേശിവത്കരണം: 644 വ്യാജസ്ഥാപനങ്ങള്‍ പിടികൂടി
text_fieldsജിദ്ദ: 2011ൽ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്ത വിദേശികളുടെ എണ്ണം 21 ലക്ഷമെന്ന് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ വാ൪ഷിക റിപ്പോ൪ട്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങളുണ്ടാക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിലാണ് ഇത്രയും വിദേശികളെ റിക്രൂട്ട് ചെയ്തത്. സ്വകാര്യ മേഖലയിലേക്ക് ഏകദേശം 12.5 ലക്ഷം വിസകൾ അനുവദിച്ചു. 2010ൽ സ്വകാര്യമേഖലക്ക് നൽകിയ വിസകളുടെ എണ്ണം 11 ലക്ഷം ആണ്്. 2011ലെ സീസൺ വിസകളുടെ എണ്ണം 69000 ഉം വീട്ടു ജോലി വിസകളുടേത് 6,47000 ഉം ഗവൺമെൻറ് മേഖലയിലേത് 110000 ഉം ആണ്. ഇതേ കാലയളവിൽ തൊഴിൽ നൽകിയ സ്വദേശികളുടെ എണ്ണം 2,29,000 ആണ്. ഇതിൽ 38000 പേ൪ക്ക് തൊഴിൽകാര്യ ഓഫിസുകൾ മുഖേനയും 34000 പേ൪ മാനവ വിഭവശേഷി ഫണ്ട് മുഖേനയുമാണ് ജോലി നൽകിയത്. സ്വകാര്യ മേഖലയിലെ കമ്പനികൾ 157000 സ്വദേശികൾക്ക് തൊഴിൽ നൽകിയിട്ടുണ്ട്.
റിക്രൂട്ട് ചെയ്തവരിൽ 48 ശതമാനം കെട്ടിടമേഖലയിലേക്കും 11 ശതമാനം മൊത്ത, ചില്ലറ മേഖലയിലേക്കും 6.7 ശതമാനം ഗതാഗത മേഖലയിലേക്കുമാണ്. 1,98,000 പേരുടെ സേവനം മാറ്റുകയും 5,90,000 പേരുടെ തൊഴിൽ മാറ്റുകയും ചെയ്തു.
സ്വദേശികൾക്ക് തൊഴിൽ നൽകിയെന്ന വ്യാജേന പ്രവ൪ത്തിച്ച 644 സ്ഥാപനങ്ങൾ പിടികൂടിയിട്ടുണ്ട്. 3000 സ്ഥാപനങ്ങളുടെ കമ്പ്യൂട്ട൪ സംവിധാനം നി൪ത്തലാക്കി. അതേ സമയം, രാജ്യത്ത് തൊഴിലാളികൾക്ക് ക്ഷാമമുണ്ടെന്നാണ് തൊഴിൽ മന്ത്രാലയത്തിൻെറ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുല്ല അൽമൽഊസ് പറഞ്ഞു. ആറ് ലക്ഷം പേരെയാണ് കെട്ടിട നി൪മാണമേഖലയിലേക്ക് റിക്രൂട്ട് ചെയ്തിരിക്കുന്നത്. നിരവധി തൊഴിൽ പരിശീലനസ്ഥാപനങ്ങളും കോളജുകളും തുടങ്ങിയിട്ടും ഈ രംഗത്ത് സ്വദേശിതൊഴിലാളികളുടെ കുറവുണ്ടെന്നാണിത് ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക മേഖലയിലെ വള൪ച്ചയുടെ ഫലമായി വികസന രംഗത്ത് കുതിച്ചുയുരുന്ന ഈ സന്ദ൪ഭത്തിൽ നി൪മാണമേഖലയിൽ വിദേശികളായ തൊഴിലാളികളെ ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ മൊത്ത, ചില്ലറ വ്യാപാരമേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകാൻ തൊഴിൽ മന്ത്രാലയത്തിന് കഴിയും. വലിയ യോഗ്യതയോ ഉയ൪ന്ന പരിശീലനമോ ആവശ്യമില്ലാത്ത മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
