അബ്ബാസിയയില്‍ കാറിന്‍െറ ചില്ലുകള്‍ തകര്‍ത്ത് ലാപ്ടോപ്പും മൊബൈലും പണവും കവര്‍ന്നു
text_fieldsകുവൈത്ത് സിറ്റി: അബ്ബാസിയയിൽ നി൪ത്തിയിട്ട കാറുകളുടെ ചില്ലുകൾ തക൪ത്ത് മോഷണം. ടൂറിസ്റ്റിക് പാ൪ക്കിനടുത്ത് വെള്ളിയാഴ്ച രാവിലെയാണ് ഏഴു കാറുകളുടെ ചില്ലുകൾ തക൪ത്ത് ലാപ്ടോപ്പും മൊബൈൽ ഫോണും പണവും കവ൪ന്നത്.
ടൂറിസ്റ്റിക് പാ൪ക്കിന് സമീപമുള്ള ജലീബ് പാ൪ക്കിലെ കെ.കെ.എം.എ ഓഫീസിൽ യോഗത്തിനെത്തിയവരുടെ കാറുകളിൽനിന്നാണ് മോഷണം. രാവിലെ ആറു മണിയോടെ യോഗത്തിനെത്തിയവരോട് പത്ത് മണിയോടെ കാറുകളുടെ ചില്ലുകൾ തക൪ന്ന നിലയിൽ കണ്ടവ൪ വിവരമറിയിക്കുകയായിരുന്നു. ടൂറിസ്റ്റിക് പാ൪ക്കിനും ജലീബ് പാ൪ക്കിനുമിടയിലെ പാ൪ക്കിങ്ങിൽ 20ലധികം കാറുകളുണ്ടായിരുന്നു. ഇവയിൽ ഏഴു കാറുകളുടെ ചില്ലുകളാണ് തക൪ത്തത്. പിറകിലെ ഗ്ളാസിനടുത്തുള്ള ചെറിയ ഗ്ളാസ് തക൪ത്താണ് മോഷണം. ലാപടോപ്പ്, എസ് ത്രീ മൊബൈൽ, 125 ദീനാ൪ എന്നിവയാണ് നഷ്ടമായത്. കെ.കെ.എം.എ നേതാക്കളായ അക്ബ൪ സിദ്ദീഖ്, അശ്റഫ് മാങ്കാവ്, റഫീഖ്, യൂസുഫ് തുടങ്ങിയവരുടെ കാറുകളിൽനിന്നാണ് സാധനങ്ങളും പണവും നഷ്ടമായത്.
കെ.കെ.എം.എ ഭാരവാഹിയും സാമൂഹിക പ്രവ൪ത്തകനുമായ ഹംസ പയ്യന്നൂ൪ ഇടപെട്ടതിനെ തുട൪ന്ന് ഫ൪വാനിയ ഗവ൪ണറേറ്റ് പൊലീസ് മേധാവി ബ്രിഗേഡിയ൪ അബ്ദുൽ ഫത്താറഹിൻെറ നി൪ദേശാനുസരണം സ്ഥലത്തെത്തിയ ജലീബ് അൽ ശുയൂഖ് പൊലീസ് അധികൃത൪ സ്ഥലത്തെത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തു. കേസ് രജിസ്റ്റ൪ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
