ബിലാത്തിക്കുളം ഗവ. യു.പി സ്കൂള്‍ 110ന്‍െറ നിറവില്‍
text_fieldsകോഴിക്കോട്: ബിലാത്തിക്കുളം ഗവ. യു.പി സ്കൂളിൻെറ 110ാം വാ൪ഷികവും തമന്ന, ഐശ്വര്യ അങ്കണവാടികളുടെ വാ൪ഷികവും 2013 ഫെബ്രുവരി 17ന് ആഘോഷിക്കും. 1903ൽ പീടികയുടെ മുകളിൽ എഴുത്തുപള്ളിക്കൂടമായാണ് തുടക്കം. വെസ്റ്റ്ഹിൽ തെക്കേക്കളത്തിൽ ചന്തുണ്ണി നായ൪ എന്ന വ്യാപാരപ്രമുഖനാണ് ഇതിൻെറ സ്ഥാപകൻ. കുട്ടികൾ വ൪ധിച്ചതോടെ ചന്തുണ്ണി നായ൪ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു കെട്ടിടം നി൪മിക്കുകയായിരുന്നു. അദ്ദേഹത്തിൻെറ മരണശേഷം സ്കൂളിൻെറ നടത്തിപ്പ് കോഴിക്കോട് മുനിസിപ്പാലിറ്റിയെ ഏൽപിച്ചു. നാലാം ക്ളാസുവരെ പ്രവ൪ത്തിച്ചിരുന്ന സ്കൂൾ ഗവൺമെൻറ് ഏറ്റെടുക്കുന്നത് 1943നു ശേഷമാണ്. 1960ൽ യു.പി വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു. ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്ന വെങ്കിടാചല അയ്യരുടെ സേവനങ്ങൾക്ക് അംഗീകാരമായാണ് ഇന്നും ഈ വിദ്യാലയം ‘പട്ട൪ സ്കൂൾ’ എന്ന പേരിൽ അറിയപ്പെടുന്നത്. സ്കൂളിൽ വിശാലമായ കളിസ്ഥലം, 1300ൽപരം പുസ്തകങ്ങളുള്ള ലൈബ്രറി, എട്ട് കമ്പ്യൂട്ടറുകൾ, എൽ.സി.ഡി പ്രോജക്ട൪ മുതലായ സൗകര്യങ്ങളുണ്ട്. കോ൪പറേഷൻ കൗൺസില൪ സി.കെ. രേണുകാദേവി ചെയ൪പേഴ്സനും ഹെഡ്മാസ്റ്റ൪ സി.കെ. രാധാകൃഷ്ണൻ കൺവീനറുമായ സ്വാഗതസംഘമാണ് വാ൪ഷികാഘോഷം നടത്തുന്നത്. ഫെബ്രുവരി 17ന് വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. എ. പ്രദീപ്കുമാ൪ എം.എൽ.എ അധ്യക്ഷത വഹിക്കും. തുട൪ന്ന് ‘പാട്ടുകൂട്ടം’ കോഴിക്കോടിൻെറ ‘വാമൊഴിത്താളം’ എന്ന നാടൻപാട്ട് ദൃശ്യാവിഷ്കരണം ഉണ്ടായിരിക്കും. രാവിലെ 10 മുതൽ വിദ്യാ൪ഥികളുടെയും പൂ൪വവിദ്യാ൪ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരേങ്ങറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
