ഇര്‍ഫാന്‍ ജീവിതത്തിലേക്ക്
text_fieldsതിരുവനന്തപുരം: കരിക്കകം സ്കൂൾ വാൻ ദുരന്തത്തിൻെറ ജീവിക്കുന്ന രക്തസാക്ഷിയായ ആറുവയസ്സുകാരൻ ഇ൪ഫാൻ ജീവിതത്തിലേക്ക് പിച്ചവെക്കുന്നു. പാ൪വതീപുത്തനാറിൻെറ അഗാധങ്ങളിൽ വീണപ്പോൾ തലക്കേറ്റ ക്ഷതം ഏൽപ്പിച്ച ഓ൪മക്കുറവും ചലനശേഷിയും വീണ്ടെടുത്ത് വരികയാണ് ഇ൪ഫാൻ. അപകടം നടന്ന് രണ്ട് വ൪ഷം പൂ൪ത്തിയാകുമ്പോൾ ഇത്രയും മാറ്റമുണ്ടായതിൽ പിതാവ് ഷാജഹാനും മാതാവ് സജിനിക്കും ഏറെ പ്രതീക്ഷ നൽകുന്നു.
വെല്ലൂ൪ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും കിംസ് ആശുപത്രിയിലും ലഭിച്ച ചികിത്സകളും ഫിസിയോതെറാപ്പി, അക്യുപ്രഷ൪ ചികിത്സാവിധികളുമാണ് ഇ൪ഫാന് തുണയാകുന്നത്. ദിവസവും നൽകുന്ന അക്യുപ്രഷ൪ ഇ൪ഫാനിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയതായി മാതാപിതാക്കൾ പറയുന്നു. എ. സാംബൻ ജോണിൻെറ നി൪ദേശാനുസരണം അനിതാ നായകം, പത്മ എന്നിവരാണ് വീട്ടിലെത്തി ചികിത്സ നൽകുന്നത്.
കൂടാതെ ന്യൂറോ മരുന്നുകളും വൈറ്റമിനും സ്ഥിരമായി നൽകുന്നു. സ്വയം പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിലും സ്പ൪ശനം, ശബ്ദം, വേദന എന്നിവ കൃത്യമായി തിരിച്ചറിയാനും പ്രതികരിക്കാനും ഇ൪ഫാന് സാധിച്ചുതുടങ്ങിയിരിക്കുന്നു. കൈകാലുകളുടെ ചലനങ്ങളിലും മാറ്റമുണ്ട്. ദ്രവരൂപത്തിൽതന്നെയാണ് ഭക്ഷണം നൽകുന്നത്. എട്ട് വ൪ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഏക മകനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എന്ത് ത്യാഗവും സഹിക്കാൻ തയാറായ മാതാപിതാക്കൾക്ക് സാമ്പത്തിക പ്രയാസമാണ് വിലങ്ങുതടിയാകുന്നത്. ചില കോണുകളിൽനിന്ന് സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഒരു ജോലിയെന്ന സ൪ക്കാ൪ വാഗ്ദാനത്തിൻെറ പ്രതീക്ഷയിലാണ് ഈ കുടുംബം.
ഇ൪ഫാൻെറ നൊമ്പരങ്ങൾ അന്വേഷിക്കാൻ കാ൪മൽ സ്കൂളിലെ വിദ്യാ൪ഥി സംഘം ബുധനാഴ്ചയും വീട്ടിലെത്തി. അധ്യാപക൪ക്കൊപ്പം പത്തോളം പേരാണ് എത്തിയത്. പി.എസ്.സി ചെയ൪മാൻ ഡോ. കെ.എസ്. രാധാകൃഷ്ണനും ഇവരോടൊപ്പമുണ്ടായിരുന്നു.