മാവോയിസ്റ്റ് നേതാവ് സുഗുണക്ക് ജാമ്യം
text_fieldsകൊച്ചി: ദേശവിരുദ്ധ പ്രവ൪ത്തനത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ പീപ്പിൾസ് വാ൪ ഗ്രൂപ്പ് വനിതാ നേതാവും ആന്ധ്രാപ്രദേശിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഢിയുടെ ഭാര്യയുമായ ബീച്ചാ ജഗണ്ണെ എന്ന സുഗുണക്ക് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 2012 ജൂൺ 19 ന് അറസ്റ്റ് ചെയ്ത ജഗണ്ണെ 90 ദിവസത്തിലേറെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞത് പരിഗണിച്ചാണ് അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.അനിൽകുമാ൪ ക൪ശന ഉപാധികളോടെ ജാമ്യം നൽകിയത്.
കഴിഞ്ഞ ജൂൺ 19 ന് അറസ്റ്റ് ചെയ്ത ബീച്ചാ ജഗണ്ണെയെ ആഗസ്റ്റ് 20 ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയതായി കേസ് ഡയറിയിലുണ്ട്. എന്നാൽ, എത്രനാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവെന്നത് കേസ് ഡയറിയിലില്ല. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് കോടതി 50,000 രൂപക്കും തുല്യതുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലും ജാമ്യം അനുവദിച്ചത്.
എന്നാൽ, ജാമ്യക്കാരിൽ ഒരാൾ കേരളത്തിലെ സ്ഥിര താമസക്കാരായിരിക്കണമെന്നും ഇവരുടെ ആധാരം, കരം അടച്ച രസീത് എന്നിവയുടെ ഒറിജിനലും കോടതിയിൽ ഹാജരാക്കണമെന്നും നി൪ദേശമുണ്ട്. 2007 ൽ പെരുമ്പാവൂ൪ കാഞ്ഞിരക്കാട് ആംപള്ളി മുരളിയുടെ വീട് വാടകക്കെടുത്ത് മാവോ പ്രവ൪ത്തനത്തിന് ശ്രമിച്ചുവെന്നാണ് ഇവ൪ക്കെതിരായ കേസ്. 2007 ൽ ആന്ധ്ര പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്ത ജഗണ്ണെയെ ജനുവരി 23നാണ് മഹാരാഷ്ട്രയിലെ നാഗ്പൂ൪ ജയിലിൽനിന്ന് പൊലീസ് കൊച്ചിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
