മട്ടന്നൂ൪: പെരളശ്ശേരി ശുദ്ധജല വിതരണ പദ്ധതിയുടെ ബൂസ്റ്റ൪ സ്റ്റേഷനിലെ കവ൪വാൾവ് ഇളകിമാറിയതിനെത്തുട൪ന്ന് കണ്ണൂരിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. ഒരാഴ്ചമുമ്പ് പൊട്ടിത്തെറിച്ചതിനെ തുട൪ന്ന് നന്നാക്കിയ കവ൪ വാൾവാണ് തിങ്കളാഴ്ച തകരാറിലായത്. പൊട്ടലും ചീറ്റലും തുട൪ക്കഥയായ കണ്ണൂ൪ പദ്ധതിയിൽ മുഴുനീളെ ഡക്റ്റൈൽ അയേൺ പൈപ്പ് സ്ഥാപിച്ചതിനുശേഷം രണ്ടാം തവണയാണ് കണ്ണൂരിലും പരിസരങ്ങളിലും ശുദ്ധജല വിതരണം തടസ്സപ്പെടുന്നത്. ഇളകിയ കവ൪ വാൾവ് നന്നാക്കി ചൊവ്വാഴ്ച വൈകീട്ടോടെ ജലവിതരണം നടത്താനാകുമെന്നാണ് പ്രതീക്ഷ. കണ്ണൂ൪ പദ്ധതിക്കൊപ്പം പെരളശ്ശേരി പദ്ധതി വഴിയുള്ള ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് ഏളന്നൂരിലെ ബൂസ്റ്റ൪ സ്റ്റേഷനിലുള്ള വാൾവ് ഇളകിയത്. ഇതത്തേുട൪ന്ന് മണിക്കൂറുകളോളം ശുദ്ധജലം പുറത്തേക്കൊഴുകി. പമ്പിങ് നി൪ത്തിവെച്ചെങ്കിലും വെള്ളത്തിൻെറ ഒഴുക്ക് കാരണം അടിയന്തര അറ്റകുറ്റപ്പണി നടത്താനായില്ല.
ഫെബ്രുവരി നാലിനാണ് ബൂസ്റ്റ൪ സ്റ്റേഷനിലെ കവ൪ വാൾവ് പൊട്ടിത്തെറിച്ചത്. അന്ന് വെള്ളം കുത്തിയൊഴുകി പരിസരത്തെ വീടുകളിലും മറ്റും നാശമുണ്ടാവുകയും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസമാണ് അന്ന് കുടിവെള്ള വിതരണം നിലച്ചത്.
കണ്ണൂ൪ പദ്ധതിക്ക് 67 കോടിയോളം രൂപ ചെലവിട്ട് ഡി.ഐ പൈപ്പ് സ്ഥാപിക്കുമ്പോൾ സ്വന്തമായി ബൂസ്റ്റ൪ സ്റ്റേഷൻ നി൪മിക്കാത്തതിനാൽ പെരളശ്ശേരി പദ്ധതിയുടെ ബൂസ്റ്റ൪ സ്റ്റേഷൻ ഉപയോഗപ്പെടുത്തിയാണ് ജലവിതരണം നടത്തുന്നത്. രണ്ട് പദ്ധതികൾക്കായി വെള്ളം കടത്തിവിടുക വഴി ശക്തമായ സമ്മ൪ദം ഉണ്ടായതാണ് നേരത്തെ വാൾവ് പൊട്ടിത്തെറിക്കാനും ഇപ്പോൾ ഇളകിമാറാനും വഴിവെച്ചത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അടിക്കടി പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും പറയുന്നു.
ബൂസ്റ്റ൪ സ്റ്റേഷനിൽതന്നെ 900 എം.എം പൈപ്പിലും ചോ൪ച്ച രൂപപ്പെട്ടിട്ടുണ്ട്.
വെള്ളം ചോ൪ന്നുതീരുന്നത് ശ്രദ്ധയിൽപ്പെടാതിരിക്കാൻ അധികൃത൪ പ്ളാസ്റ്റിക് സഞ്ചികൊണ്ട് മറച്ചുവെച്ചിരിക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2013 9:51 AM GMT Updated On
date_range 2013-02-12T15:21:41+05:30കണ്ണൂരില്‍ ജലവിതരണം വീണ്ടും നിലച്ചു
text_fieldsNext Story